
മുംബൈ: ട്വിറ്ററിനോട് വിട പറഞ്ഞ് ബോളിവുഡിലെ മുന്‍നിര സംവിധായകനും നിര്‍മ്മാതാവുമായ കരൺ ജോഹർ. നിരവധി ഹിറ്റ് സിനിമകള്‍ നിര്‍മ്മിക്കുകയും സംവിധാനം ചെയ്യുകയും ചെയ്തിട്ടുള്ള കരണ്‍ ജോഹര്‍ സോഷ്യൽ മീഡിയയിലെ സ്ഥിരം സാന്നിധ്യമായിരുന്നു.
എന്നാൽ ഇപ്പോൾ കരൺ ജോഹർ ട്വിറ്റർ ഉപേക്ഷിച്ചു എന്ന വാർത്തയാണ് പുറത്തു വരുന്നത്. ‘കൂടുതൽ പോസിറ്റീവ് എനർജിക്ക് മാത്രം ഇടം നൽകുക, അതിലേക്കുള്ള ഒരു ചുവടുവയ്പ്പാണിത്. ട്വിറ്ററിന് വിട’ എന്ന കുറിപ്പോടെ ട്വിറ്ററിലൂടെ തന്നെയാണ് താരം ഇക്കാര്യം അറിയിച്ചത്. ഇതിന് പിന്നാലെ ട്വിറ്ററിൽ നിന്നും കരൺ ജോഹറിന്റെ അക്കൗണ്ട് അപ്രത്യക്ഷമാകുകയായിരുന്നു.
Post Your Comments