കോഴിക്കോട്: ബാലുശ്ശേരിയിൽ ഗ്യാസ് പൈപ്പ് ലൈനിൽ ഉണ്ടായ ചോർച്ച പരിഹരിച്ചതായി അധികൃതർ. ഇൻഡ്യൻ ഓയിൽ അദാനി പൈപ്പ് ലൈനിലാണ് പി.ഡബ്ല്യു.ഡി വിഭാഗം കുഴിയെടുക്കുമ്പോൾ തട്ടി ചോർച്ച ഉണ്ടായത്. അഗ്നിശമനസേന സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. ബാലുശേരി കരുമലയിൽ പ്രധാന പൈപ്പിൽ നിന്ന് വീട്ടിലേക്ക് ഉള്ള പൈപ്പിലായിരുന്നു ചോർച്ച. ആർക്കും ആരോഗ്യപരമായ ബുദ്ധിമുട്ടുകൾ ഇല്ല.
രണ്ട് ഭാഗങ്ങളിലായിട്ടാണ് ചോർച്ച കണ്ടെത്തിയത്. പൊതുമരാമത്ത് വകുപ്പിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്കിടയിലാണ് പൈപ്പ് ലൈനിൽ പൊട്ടലുണ്ടായത് കണ്ടെത്തിയത്.
ചോർച്ച പരിഹരിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. അഗ്നിശമന സേന ഉദ്യോഗസ്ഥരും അധികൃതരും സ്ഥലത്തെത്തിയിരുന്നു. ചോര്‍ച്ച നിയന്ത്രണവിധേയമാക്കിയെന്നു പരിഭ്രാന്തിക്ക് വകയില്ലെന്നും സംഭവത്തെക്കുറിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്നും അധികൃതർ അറിയിച്ചു.
Post Your Comments