കോഴിക്കോട്: ജെന്‍ഡ്രല്‍ ന്യൂട്രല്‍ യൂണിഫോം നടപ്പിലാക്കിയ ബാലുശ്ശേരി എച്ച് എസ് എസ് സര്‍ക്കാര്‍ സ്‌കൂളിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി എംഎസ്എഫ്, യൂത്ത്‌ലീഗ്, എസ്എസ്എഫ് എന്നീ സംഘടനകൾ. സംഘടനകളുടെ നേതൃത്വത്തില്‍ കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി രൂപീകരിച്ചാണ് പ്രതിഷേധം സംഘടിപ്പിച്ചത്. ‘വസ്ത്ര സ്വതന്ത്ര്യം ഞങ്ങളുടെ അവകാശം’, ‘വസ്ത്ര സ്വാതന്ത്ര്യത്തിന് എതിരെയുളള കടന്നുകയറ്റം’ എന്ന മുദ്രാവാക്യമുയര്‍ത്തിയായിരുന്നു പ്രതിഷേധമാര്‍ച്ച്.
സ്‌കൂളില്‍ ജെന്‍ഡ്രല്‍ ന്യൂട്രല്‍ യൂണിഫോം നടപ്പിലാക്കിയത് കൂടിയാലോചനകളില്ലാതെയാണെന്നും ഇത് വസ്ത്ര സ്വാതന്ത്ര്യത്തിന് എതിരെയുളള കടന്നുകയറ്റമാണെന്നും എംഎസ്എഫ് ആരോപിച്ചു. എന്നാല്‍ രക്ഷിതാക്കള്‍ക്കോ കുട്ടികള്‍ക്കോ ഇല്ലാത്ത ആശങ്കയാണ് എതിര്‍ക്കുന്നവര്‍ക്കെന്ന് സ്‌കൂള്‍ അധികൃതര്‍ പറഞ്ഞു. വിദ്യാർത്ഥികൾ സന്തോഷത്തിലാണെന്നും ഇവർ പറയുന്നു.
Also Read:സ്ത്രീപക്ഷ നവകേരളത്തിന്റെ അംബാസിഡറായി നിമിഷ സജയൻ
വിഷയത്തിൽ വാദപ്രതിവാദങ്ങളുമായി മുന്നോട്ട് പോകുമ്പോൾ തങ്ങളുടെ കുറെയധികം ബുദ്ധിമുട്ടുകൾ ഒഴിവായെന്ന സന്തോഷത്തിലാണ് വിദ്യാർത്ഥികൾ. നല്ല കംഫർട്ടബിൾ ആണെന്നും എല്ലാ പടിപാടികളിലും ഈസിയായി പങ്കെടുക്കാൻ സാധിക്കുമെന്നും പെൺകുട്ടികൾ പറയുന്നു. തങ്ങളുടെ ഇഷ്ടത്തിനനുസരിച്ച് ഷർട്ടും പാന്റും തയ്‌ക്കാൻ അധ്യാപകർ അനുവാദം നൽകിയിരുന്നുവെന്നും ഇവർ പറയുന്നു.
ഇടതുസര്‍ക്കാര്‍ കുട്ടികളില്‍ പുരോഗമന വാദം അടിച്ചേല്‍പ്പിക്കുകയാണെന്നും വസ്ത്ര സ്വാതന്ത്ര്യം എന്നൊന്നുണ്ട് എന്ന് തിരിച്ചറിയണമെന്നും എം.എസ്.എഫ് മുന്‍ ദേശീയ വൈസ് പ്രസിഡന്റ് ഫാത്തിമ തഹ്ലിയ പറഞ്ഞു. ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം എന്ന ആശയം നടപ്പാക്കുന്ന, സംസ്ഥാനത്തെ ആദ്യത്തെ ഹയർസെക്കന്‍ററി സ്കൂളാണ് ബാലുശ്ശേരി ജി.ജി.എച്ച്.എസ്.എസ്. എന്നാല്‍ ആണ്‍കുട്ടികളുടെ വസ്ത്രധാരണ രീതി പെണ്‍കുട്ടികളില്‍ അടിച്ചേല്‍പ്പിച്ചിരിക്കുകയാണ് എന്നാണു ഉയരുന്ന ആരോപണം. രക്ഷിതാക്കളുമായും വിദ്യാര്‍ഥികളുമായും ആലോചിച്ചെടുത്ത തീരുമാനമാണിതെന്നാണ് സ്കൂള്‍ അധികൃതര്‍ പറയുന്നത്.
Post Your Comments