KeralaLatest News

ആൾക്കൂട്ട മര്‍ദ്ദനം: കസ്റ്റഡിയിൽ ഉള്ളവരുടെ എണ്ണം അഞ്ചായി, ജിഷ്ണുവിനെ വെള്ളത്തില്‍ മുക്കി കൊല്ലാൻ നോക്കിയെന്ന് എഫ്‌ഐആർ

കോഴിക്കോട്: എസ്ഡിപിഐയുടെ ഫ്ലക്‌സ് ബോര്‍ഡ് കീറിയെന്നാരോപിച്ച് സിപിഎം പ്രവര്‍ത്തകന് നേരെ നടന്ന ആള്‍ക്കൂട്ട ആക്രമണത്തിനിടെ തൃക്കുറ്റിശേരി സ്വദേശിയായ ജിഷ്ണുരാജിനെ എസ്ഡിപിഐയുടെ നേതൃത്വത്തിലുള്ള ആൾക്കൂട്ടം വെള്ളത്തില്‍ മുക്കി കൊല്ലാനും ശ്രമിച്ചതായി എഫ്ഐആർ. ഫ്‌ലക്‌സ് ബോര്‍ഡ് കീറിയെന്നാരോപിച്ച് എസ്ഡിപിഐക്കാർ സിപിഎം പ്രവര്‍ത്തകന് നേരെ നടന്ന ആള്‍ക്കൂട്ട ആക്രമണത്തില്‍ 29 പേര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ് കേസെടുത്തിരിക്കുകയാണ്.

അതേസമയം, സംഭവത്തിൽ കസ്റ്റഡിയിൽ ആയവരുടെ എണ്ണം അഞ്ചായി. തിരുവോട് സ്വദേശികളായ മുഹമ്മദ്‌സാലി, മുഹമ്മദ് ഇജാസ് ഉള്‍പ്പെടെ അഞ്ചുപേരെയാണ് ബാലുശ്ശേരി പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. കസ്റ്റഡിയിലെടുത്തവരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തിയേക്കും. രാഷ്ടീയ വിരോധമാണ് ജിഷ്ണുവിന് നേരെയുണ്ടായ ആക്രമണത്തിന് കാരണമെന്നാണ് പൊലീസിന്റെ എഫ്ഐആറിൽ പറയുന്നത്. ജിഷ്ണുവിനെ ജാതിപ്പേര് പറഞ്ഞ് അധിക്ഷേപിച്ചുവെന്നും വെള്ളത്തിൽ മുക്കികൊല്ലാൻ ശ്രമിച്ചുവെന്നും എഫ്ഐആറിലുണ്ട്.

ഒരു പിറന്നാള്‍ ആഘോഷം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന ജിഷ്ണുവിനെ ബൈക്ക് തടഞ്ഞുനിര്‍ത്തി ഒരുകൂട്ടം ആളുകള്‍ മര്‍ദ്ദിക്കുകയായിരുന്നു. ഫ്ലസ്ക് ബോർഡ് നശിപ്പിക്കാൻ വന്നതാണെന്നും പാര്‍ട്ടി നേതാക്കള്‍ ആയുധം കൊടുത്തു വിട്ടെന്നും കഴുത്തിൽ കത്തിവച്ച് പറയിച്ച് വീഡിയോയും ചിത്രീകരിച്ചുവെന്നും പരാതിയിൽ പറയുന്നു. മുസ്ലീം ലീഗ്-എസ്ഡിപിഐ പ്രവര്‍ത്തകരുടെ നേതൃത്വത്തിലായിരുന്നു ആക്രമണമെന്ന് സിപിഎം ആരോപിക്കുന്നു.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button