കോഴിക്കോട്: ബാലുശ്ശേരി ഗവണ്‍മെന്റ് എച്ച് എസ് എസില്‍ വിദ്യാർത്ഥികൾക്ക് യൂനിഫോം പാന്റും ഷര്‍ട്ടുമാക്കി മാറ്റിയ തീരുമാനത്തിനെതിരെ വലിയ രീതിയിലുള്ള വിമര്‍ശനങ്ങള്‍ ഉയരുന്നതിനിടെ ഈ തീരുമാനം തങ്ങൾക്ക് ഏറെ ആശ്വാസകരമാണെന്ന് പറയുകയാണ് സ്‌കൂളിലെ വിദ്യാർത്ഥിനികൾ. ആത്മവിശ്വാസത്തിന്റെ നിറവിൽ ആണ് ഇവിടുത്തെ ഓരോ കുട്ടികളും. ആവശ്യമുള്ള കുട്ടികൾക്ക് ഷാൾ, മഖന, ഓവർ കോട്ട് എന്നിവ ധരിക്കാം. ഫുൾ സ്ലീവ്, ഇറുകിയത് ഒഴിവാക്കി അയഞ്ഞതാവാം തുടങ്ങിയ ഓരോരുത്തർക്കും അവരവരുടേതായ കംഫർട്ടിനനുസരിച്ചാണ് യൂനിഫോം തയ്ച്ചിരിക്കുന്നത്.
വിഷയത്തിൽ വാദപ്രതിവാദങ്ങളുമായി മുന്നോട്ട് പോകുമ്പോൾ തങ്ങളുടെ കുറെയധികം ബുദ്ധിമുട്ടുകൾ ഒഴിവായെന്ന സന്തോഷത്തിലാണ് വിദ്യാർത്ഥികൾ. നല്ല കംഫർട്ടബിൾ ആണെന്നും എല്ലാ പടിപാടികളിലും ഈസിയായി പങ്കെടുക്കാൻ സാധിക്കുമെന്നും പെൺകുട്ടികൾ പറയുന്നു. തങ്ങളുടെ ഇഷ്ടത്തിനനുസരിച്ച് ഷർട്ടും പാന്റും തയ്‌ക്കാൻ അധ്യാപകർ അനുവാദം നൽകിയിരുന്നുവെന്നും ഇവർ പറയുന്നു.
Also Read:വെള്ളത്തിന്റെ വില നിര്‍ണയിക്കേണ്ടത് കേന്ദ്ര സര്‍ക്കാർ: കുപ്പിവെള്ള വിലയില്‍ ഹൈക്കോടതി സ്‌റ്റേ
അതേസമയം, യൂനിഫോമിനെതിരെ മുസ്ലിം ലീഗ്, എം.എസ്.എഫ് തുടങ്ങിയവര്‍ രംഗത്തെത്തി. ഇടതുസര്‍ക്കാര്‍ കുട്ടികളില്‍ പുരോഗമന വാദം അടിച്ചേല്‍പ്പിക്കുകയാണെന്നും വസ്ത്ര സ്വാതന്ത്ര്യം എന്നൊന്നുണ്ട് എന്ന് തിരിച്ചറിയണമെന്നും എം.എസ്.എഫ് മുന്‍ ദേശീയ വൈസ് പ്രസിഡന്റ് ഫാത്തിമ തഹ്ലിയ പറഞ്ഞു. വസ്ത്രധാരണരീതി ഏകീകരിക്കുന്നതിനെതിരെ വിവിധ മുസ്‌ലിം സംഘടനകളുടെ നേതൃത്വത്തിലുള്ള കോ ഓര്‍ഡിനേഷര്‍ കമ്മിറ്റി രംഗത്തെത്തിയിട്ടുണ്ട്.
ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം എന്ന ആശയം നടപ്പാക്കുന്ന, സംസ്ഥാനത്തെ ആദ്യത്തെ ഹയർസെക്കന്‍ററി സ്കൂളാണ് ബാലുശ്ശേരി ജി.ജി.എച്ച്.എസ്.എസ്. എന്നാല്‍ ആണ്‍കുട്ടികളുടെ വസ്ത്രധാരണ രീതി പെണ്‍കുട്ടികളില്‍ അടിച്ചേല്‍പ്പിച്ചിരിക്കുകയാണ് എന്നാണു ഉയരുന്ന ആരോപണം. രക്ഷിതാക്കളുമായും വിദ്യാര്‍ഥികളുമായും ആലോചിച്ചെടുത്ത തീരുമാനമാണിതെന്നാണ് സ്കൂള്‍ അധികൃതര്‍ പറയുന്നത്.
Post Your Comments