കൊല്ലം: വടക്കഞ്ചേരി ടൂറിസ്റ്റ് ബസ് അപകടത്തിന്റെ പശ്ചാത്തലത്തില്‍ മോട്ടോര്‍ വാഹന വകുപ്പ് ബസുകളില്‍ വ്യാപകമായ പരിശോധന നടത്തി . നിയമം ലംഘിച്ച് വിനോദയാത്ര നടത്തിയ നിരവധി വാഹനങ്ങള്‍ എംവിഡി തടഞ്ഞു. കൊട്ടാരക്കരയില്‍ എത്തിയ വിനോദയാത്രാ ബസും തടഞ്ഞവയില്‍ ഉള്‍പ്പെടുന്നു. ബസിന് സ്പീഡോ മീറ്റര്‍ ഉണ്ടായിരുന്നില്ലെന്ന് എംവിഡി അറിയിച്ചു. തലച്ചിറയിലെ സ്വകാര്യ കോളേജില്‍ നിന്നും വിനോദയാത്ര പോയ ബസാണ് തടഞ്ഞത്. ടൂറിസ്റ്റ് ബസില്‍ നിരോധിത ലേസര്‍ ലൈറ്റുകളും വലിയ ശബ്ദ സംവിധാനവുമുണ്ടായിരുന്നു. ലണ്ടന്‍ എന്ന് പേരുള്ള ടൂറിസ്റ്റ് ബസിനെതിരായാണ് എംവിഡി നടപടി എടുത്തത്.
Read Also: മയക്കുമരുന്ന് കടത്തുന്ന വിവരം രഹസ്യമായി കൈമാറാം പോൽ ആപ്പിലൂടെ: അറിയിപ്പുമായി കേരളാ പോലീസ്
അതിനിടെ, കോഴിക്കോട് ജില്ലയില്‍ അപകടകരമായ രീതിയില്‍ സര്‍വീസ് നടത്തിയ വാഹനങ്ങള്‍ക്കെതിരെയും മോട്ടോര്‍ വാഹന വകുപ്പ് നടപടിയെടുത്തു. 18ഓളം കോണ്‍ട്രാക്ട് കാര്യേജ് വാഹനങ്ങക്കെതിരെയാണ് കേസെടുത്തത്. കോഴിക്കോട് എന്‍ഫോഴ്സ്മെന്റ് ആര്‍ടിഒയുടെ നേതൃത്വത്തിലായിരുന്നു വാഹന പരിശോധന
Post Your Comments