ബ്രസീലിൽ വിനോദസഞ്ചാരികളുമായി പോയ ടൂറിസ്റ്റ് ബസും ട്രക്കും തമ്മിൽ കൂട്ടിയിടിച്ച് വൻ അപകടം. ബ്രസീലിന്റെ വടക്കുകിഴക്കൻ സംസ്ഥാനമായ ബഹിയയിലാണ് അപകടം നടന്നത്. അപകടത്തിൽ 25 പേർ മരിച്ചു. മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് സൂചന. നിലവിൽ, ആറ് പേർക്ക് പരിക്കേറ്റു. ഇവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ബഹിയയുടെ വടക്കൻ തീരത്തുള്ള വിനോദസഞ്ചാരകേന്ദ്രമായ ഗ്വാരജുബ ബീച്ച് സന്ദർശിച്ച ശേഷം, ടൂറിസ്റ്റ് ബസ് യാക്കോബിന് നഗരത്തിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം. അപകട കാരണം ഇതുവരെ വ്യക്തമായിട്ടില്ല. വാഹനങ്ങളിൽ ഒന്ന് ഓവർടേക്ക് ചെയ്യാൻ ശ്രമിക്കുന്നതിനിടെയാകാം അപകടമുണ്ടായതെന്ന് ഫെഡറൽ ഹൈവേ പോലീസ് വ്യക്തമാക്കി. എന്നാൽ, ഇത് സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണങ്ങൾ ഇതുവരെ ഉണ്ടായിട്ടില്ല. സംഭവത്തെ തുടർന്ന് ജേക്കബിന മേയർ 3 ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്.
Post Your Comments