പാലക്കാട്: സീറ്റിൽ എഴുന്നേറ്റ് നിന്ന് ഡാൻസ് ചെയ്തുകൊണ്ട് ബസോടിക്കുന്ന ടൂറിസ്റ്റ് ബസ് ഡ്രൈവറുടെ വീഡിയോ പുറത്തുവന്നിരുന്നു. ഡ്രൈവിങ് സീറ്റിൽ നിന്ന് ഡാൻസ് ചെയ്തുകൊണ്ട് ബസ് ഓടിക്കുന്നത് താൻ തന്നെയാണെന്ന് വടക്കഞ്ചേരി അപകടത്തില്‍ അറസ്റ്റിലായ ഡ്രൈവര്‍ ജോമോന്‍. നേരത്തെ മറ്റൊരു ബസ് ഓടിച്ചപ്പോള്‍ വിദ്യാർത്ഥികൾ പകർത്തിയ ദൃശ്യങ്ങളാണ് ഇതെന്ന് ജോമോൻ പൊലീസിനോട് സമ്മതിച്ചു.
ബസിൽ ഉയർന്ന ശബ്ദത്തിൽ കേൾക്കുന്ന പാട്ടിനൊപ്പം ഡാൻസ് ചെയ്യുകയാണ് ഡ്രൈവർ. ഡ്രൈവറുടെ നിയന്ത്രണത്തിലല്ല ബസ് പോകുന്നതെന്ന് ദൃശ്യങ്ങളിൽ വ്യക്തമാണ്. വിദ്യാർത്ഥി സംഘത്തിനൊപ്പം വിനോദയാത്രയ്ക്കു പോകുമ്പോഴായിരുന്നു ഈ സംഭവം. വിദ്യാർത്ഥികൾ ചിത്രീകരിച്ച ദൃശ്യങ്ങളാണ് കഴിഞ്ഞദിവസം പുറത്തുവന്നത്. ഇതിന് പിന്നാലെ ആലത്തൂര്‍ ഡിവൈഎസ്പി അന്വേഷണം പ്രഖ്യാപിച്ചിരുന്നു. തുടര്‍ന്ന് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് ഡ്രൈവിംഗ് സീറ്റില്‍ ഡാന്‍സ് കളിച്ചത് താന്‍ തന്നെയെന്ന് ജോമോന്‍ സമ്മതിച്ചത്.
അതേസമയം, മനഃപൂർവമല്ലാത്ത നരഹത്യയ്ക്കാണ് ജോമോനെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. വടക്കഞ്ചേരി അഞ്ചുമൂർത്തിമംഗലം വാഹനാപകടത്തിൽ അറസ്റ്റിലായ ഡ്രൈവർ ജോമോനെതിരെ കൂടുതൽ വകുപ്പുകൾ ചുമത്തിയേക്കും. അപകടസമയം ബസ് അമിത വേഗത്തിലായിരുന്നു. അപകടമുണ്ടാകുമ്പോൾ ബസ് 97 കിലോമീറ്റർ വേഗത്തിലായിരുന്നു. റോഡിൽ അനുവദനീയമായത് 80 കിലോമീറ്ററാണ്. ബസിൽ സ്ഥാപിച്ച ജിപിഎസ് സംവിധാനത്തിൽനിന്നാണ് അപകടസമയത്തെ ബസിന്റെ വേഗം കണ്ടെത്തിയത്. ബസ് അമിത വേഗത്തിലാണെന്ന് ബസുടമയുടെ മൊബൈൽ ഫോണിലേക്ക് അപകടത്തിനുമുമ്പ് രണ്ടുതവണ സന്ദേശം എത്തി.
Post Your Comments