അബുദാബി: രാജ്യത്തെ റോഡുകളിൽ ലഹരിമരുന്നുകൾ ഉപയോഗിച്ച് വാഹനം ഓടിക്കുന്നവർക്ക് മുന്നറിയിപ്പുമായി യുഎഇ പബ്ലിക് പ്രോസിക്യൂഷൻ. ഡോക്ടറിൽ നിന്നുള്ള ഔദ്യോഗിക കുറിപ്പടിയുള്ള മരുന്നുകൾ ഉൾപ്പടെയുള്ളവയുടെ സ്വാധീനത്തിൽ ഡ്രൈവ് ചെയ്ത് റോഡപകടങ്ങളുണ്ടാക്കുന്നവർക്ക് നിയമങ്ങളിൽ ഇളവ് ലഭിക്കില്ലെന്ന് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി.
ഇത്തരം മരുന്നുകൾ കഴിച്ചതിനെ തുടർന്നുള്ള ലഹരി മൂലം അപകടങ്ങൾക്കിടയാക്കുന്നവർക്ക് കുറ്റകൃത്യത്തിന്റെ ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞ് മാറാൻ കഴിയില്ലെന്ന് യുഎഇ പബ്ലിക് പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. യു എ ഇയിലെ ട്രാഫിക് നിയമങ്ങളുമായി ബന്ധപ്പെട്ട ‘1995/21’ നിയമത്തിലെ ആർട്ടിക്കിൾ 49, ക്ലോസ് 6 അനുസരിച്ച്, മദ്യം, ലഹരിപദാർത്ഥങ്ങൾ എന്നിവ ഉപയോഗിച്ച് കൊണ്ട് റോഡിൽ വാഹനങ്ങൾ ഡ്രൈവ് ചെയ്യുന്നതും, ഡ്രൈവ് ചെയ്യാൻ ശ്രമിക്കുന്നതും 20000 ദിർഹം പിഴയും, തടവും ലഭിക്കാവുന്ന കുറ്റകൃത്യമാണെന്നും അധികൃതർ അറിയിച്ചു.
Read Also: സർക്കാർ സംവിധാനങ്ങൾ ഉണർന്ന് പ്രവർത്തിക്കണം: വേഗപ്പൂട്ട് കർശനമാക്കണമെന്ന് ഹൈക്കോടതി
Post Your Comments