കൊച്ചി: മോട്ടോർ വാഹനങ്ങളിൽ വേഗപ്പൂട്ട് കർശനമാക്കണമെന്ന് നിർദ്ദേശിച്ച് ഹൈക്കോടതി. വടക്കഞ്ചേരി അപകടത്തിൽ കുട്ടികളുടെ ജീവൻ നഷ്ടമായത് അതീവ ദുഃഖകരമാണെന്നും വലിയ വാഹനങ്ങളുടെ ഓവർ ടേക്കിംഗ് നിരോധിക്കാൻ തടസമെന്താണെന്നും കോടതി ആരാഞ്ഞു.
നിയമത്തോട് ബഹുമാനവും ഭയവും ഉണ്ടായാൽ മാത്രമെ അപകടങ്ങൾ ഒഴിവാക്കാൻ സാധിക്കുകയുള്ളൂ എന്നും ഇതിനായി സർക്കാർ സംവിധാനങ്ങൾ ഉണർന്ന് പ്രവർത്തിക്കണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചു.
‘മോട്ടോർ വാഹനങ്ങളിൽ വേഗപ്പൂട്ട് കർശനമാക്കാൻ നടപടി വേണം. ലൈൻ ട്രാഫിക് തെറ്റിക്കുന്നില്ലെന്ന് ഉറപ്പാക്കണം, റോഡിൽ വഴിവിളക്ക് ഉണ്ടെന്ന് ഉറപ്പാക്കേണ്ട ഉത്തരവാദിത്വം ബന്ധപ്പെട്ടവർക്കുണ്ട്. വടക്കഞ്ചേരിയിലെ പോലെ അപകടം ലോകത്ത് മറ്റെവിടെയെങ്കിലും നടക്കുമോ? ഇത്തരത്തിലൊരു സംഭവം ഇനി ആവർത്തിക്കാൻ പിടില്ല,’ കോടതി വ്യക്തമാക്കി.
Post Your Comments