Latest NewsKeralaNews

80 കോടിയുടെ ഹെറോയിനുമായി മലയാളി പിടിയില്‍: വിദേശിക്കായി താൻ ക്യാരിയറായി പ്രവർത്തിച്ചെന്ന് പ്രതിയുടെ മൊഴി

മുംബൈ: 80 കോടിയുടെ ഹെറോയിനുമായി വീണ്ടുമൊരു മലയാളി കൂടി പിടിയില്‍. മുംബൈ വിമാനത്താവളത്തിൽ നിന്നാണ് ഇയാള്‍ ഡി.ആർ.ഐയുടെ പിടിയിലായത്.

ട്രോളി ബാഗിൽ കടത്തുകയായിരുന്ന 16 കിലോ വീര്യം കൂടിയ ഹെറോയിനാണ് മലയാളിയായ ബിനു ജോണെന്ന ആളില്‍ നിന്നും പിടിച്ചെടുത്തത്. ട്രോളി ബാഗിൽ രഹസ്യ അറയുണ്ടാക്കിയാണ് ലഹരി മരുന്ന് കൊണ്ട് വന്നത്. ഒരു വിദേശിക്കായി താൻ ക്യാരിയറായി പ്രവർത്തിച്ചെന്നാണ് ഇയാൾ മൊഴി നൽകിയത്. ഡോളറിൽ പ്രതിഫലവും നൽകി. കൂടുതൽ അന്വേഷണം ഇക്കാര്യത്തിൽ തുടരുകയാണ്.

അതേസമയം, നവി മുംബൈയിൽ നിന്ന് 1476 കോടി വിലവരുന്ന ലഹരി മരുന്ന് പിടിച്ച സംഭവത്തിൽ കൂടുതൽ അറസ്റ്റ് ഉണ്ടാവുമെന്ന് ഡി.ആർ.ഐ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button