ThrissurNattuvarthaLatest NewsKeralaNews

പുലർച്ചെ നടക്കാനിറങ്ങിയ വയോധിക റോഡിൽ മരിച്ച നിലയിൽ

വെണ്ടോർ നീലങ്കാവിൽ ജോസിന്റെ ഭാര്യ എൽസിയെ (74) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്

തൃശൂർ: പുലർച്ചെ നടക്കാനിറങ്ങിയ വയോധികയെ റോഡിൽ മരിച്ച നിലയിൽ കണ്ടെത്തി. വെണ്ടോർ നീലങ്കാവിൽ ജോസിന്റെ ഭാര്യ എൽസിയെ (74) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

Read Also : ലോഡ്ജില്‍ ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് ആത്മഹത്യാ ഭീഷണിമുഴക്കിയ യുവാവിനെ അഗ്നിശമനസേന രക്ഷപ്പെടുത്തി

ചൊവ്വാഴ്ച പുലർച്ചെയാണ് സംഭവം. വെണ്ടോർ മരിയ ബേക്കറി റോഡിലാണ് മൃതദേഹം കണ്ടത്. പുലർച്ചെ നാലിനാണ് വീട്ടിൽ നിന്ന് ഇവർ നടക്കാനിറങ്ങിയത്.

Read Also : ആരാധനാലയങ്ങളിലെ കാണിക്കവഞ്ചി തകര്‍ത്ത് കവർച്ച : 22 വയസുകാരിയടക്കം രണ്ട് പേര്‍ അറസ്റ്റിൽ

സംഭവസ്ഥലത്തെത്തിയ പുതുക്കാട് പൊലീസ് മേൽനടപടികൾ സ്വീകരിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറി. സംസ്കാരം പിന്നീട് നടക്കും. മക്കൾ: ബാബു, ഷീബ, ഷീജ, ഷിബു, ബൈജു.

shortlink

Related Articles

Post Your Comments

Related Articles


Back to top button