KottayamNattuvarthaLatest NewsKeralaNews

ആരാധനാലയങ്ങളിലെ കാണിക്കവഞ്ചി തകര്‍ത്ത് കവർച്ച : 22 വയസുകാരിയടക്കം രണ്ട് പേര്‍ അറസ്റ്റിൽ

കായംകുളം സ്വദേശി അന്‍വര്‍ ഷാ, സരിത എന്നിവരാണ് അറസ്റ്റിലായത്

കോട്ടയം: കാണിക്കവഞ്ചി തകര്‍ത്ത് മോഷണം നടത്തിയ 22 വയസുകാരിയടക്കം രണ്ട് പേര്‍ പൊലീസ് പിടിയില്‍. കായംകുളം സ്വദേശി അന്‍വര്‍ ഷാ, സരിത എന്നിവരാണ് അറസ്റ്റിലായത്.

കഴിഞ്ഞ മാസം 24-നായിരുന്നു കേസിനാസ്പദമായ സംഭവം. വൈക്കത്ത് ആരാധനാലയങ്ങളിലെ കാണിക്കവഞ്ചി തകര്‍ത്ത് മോഷണം നടത്തിയ പ്രതികള്‍ കായംകുളത്തും ഇടുക്കിയിലും നിരവധി കേസുകളില്‍ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. മൂന്ന് ക്ഷേത്രങ്ങളിലും ഒരു പള്ളിയിലും ആണ് കാണിക്കവഞ്ചി തകര്‍ത്ത് മോഷണം നടത്തിയത്.

Read Also : തീവ്രവാദം കശ്മീരിന് ഗുണകരമാകില്ല: ഭീകരത തുടരുന്ന പാകിസ്ഥാനുമായി ചർച്ചയില്ലെന്ന് അമിത് ഷാ

തുടര്‍ന്ന്, സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ കുറിച്ച് സൂചന ലഭിച്ചത്. ഹെല്‍മെറ്റും പാന്റും ധരിച്ചിരുന്ന മോഷ്ടാക്കളില്‍ ഒരാള്‍ സ്ത്രീയാണെന്ന് പൊലീസിന് മനസിലായി. പ്രദേശത്തെ കൂടുതല്‍ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതിലൂടെ പ്രതികള്‍ സഞ്ചരിച്ച ബൈക്കിന്റെ നമ്പര്‍ ലഭിച്ചതോടെ ഇവർ കുടുങ്ങുകയായിരുന്നു.

കൂടുതല്‍ അന്വേഷണങ്ങള്‍ നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു. പ്രതികളെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button