
കൊച്ചി: വിദ്യാർത്ഥിയെ അധ്യാപകൻ നുള്ളിയതായി പൊലീസിൽ പരാതി. മുട്ടം പഞ്ചായത്ത് പരിധിയിലെ സ്കൂളിലാണ് സംഭവം. ആറാം ക്ലാസ് വിദ്യാർത്ഥിയാണ് രക്ഷിതാവിനെയും കൂടി സ്റ്റേഷനിലെത്തി പരാതി നൽകിയത്. സ്‌കൂളിൽ വെച്ച് ക്ളാസെടുക്കുന്നതിനിടെ അധ്യാപകന്‍ കൈയ്യിൽ നുള്ളിയതായാണ് കുട്ടി പരാതി നല്‍കിയത്.
രക്ഷിതാവിനെ കൂട്ടി വിദ്യാർത്ഥി പരാതി നൽകാൻ എത്തിയതോടെ മുട്ടം പോലീസ് അധ്യാപകനെ സ്റ്റേഷനിൽ വിളിച്ചുവരുത്തി. അധ്യാപകനും രക്ഷിതാക്കളും പൊലീസ് സ്റ്റേഷനിൽവെച്ച് കേസ് ഒത്തുതീർപ്പാക്കുകയും ചെയ്തു.
Post Your Comments