ബംഗളൂരു: രാജ്യത്ത് കോൺഗ്രസിനെയും നിരോധിക്കണമെന്ന ആവശ്യവുമായി കർണാട ബി.ജെ.പി അധ്യക്ഷൻ നളിൻ കുമാർ കട്ടീൽ. തീവ്ര സംഘടനയായ പോപ്പുലർ ഫ്രണ്ടിനെ കോൺഗ്രസ് സഹായിച്ചെന്നും ശക്തിപ്പെടുത്തിയെന്നും നളിൻ കുമാർ കട്ടീൽ പറഞ്ഞു.
‘നമ്മുടെ രാജ്യത്ത് നിന്ന് കോൺഗ്രസിനെയും നിരോധിക്കണം. രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷക്ക് ഭീഷണിയായ പി.എഫ്.ഐ, എസ്.ഡി.പി.ഐ, കെ.എഫ്.ഡി എന്നീ തീവ്രവാദ സംഘടനകളെ കോൺഗ്രസ് സഹായിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്തു’, നളിൻ കുമാർ കട്ടീൽ വ്യക്തമാക്കി.
മോദി നല്ല പ്രാസംഗികന്, പക്ഷേ കാര്യത്തോടടുക്കുമ്പോള്‍ തോല്‍വി: പ്രധാനമന്ത്രിക്കെതിരെ ശശി തരൂര്‍
സ്വാതന്ത്ര്യം ലഭിച്ചതിന് ശേഷം രാജ്യത്ത് കോൺഗ്രസ് അധികാരത്തിലെത്തിയാൽ അവർ രാജ്യത്തെ നശിപ്പിക്കുമെന്നും സ്വയം നശിക്കുമെന്നും മഹാത്മാ ഗാന്ധിക്ക് അറിയാമായിരുന്നു എന്നും അതുകൊണ്ടാണ് സ്വാതന്ത്ര്യം ലഭിച്ച ശേഷം കോൺഗ്രസ് പിരിച്ചുവിടണമെന്ന് അദ്ദേഹം പറഞ്ഞതെന്നും നളിൻ കുമാർ കട്ടീൽ കൂട്ടിച്ചേർത്തു.
Post Your Comments