Latest NewsNewsIndia

മോദി നല്ല പ്രാസംഗികന്‍, പക്ഷേ കാര്യത്തോടടുക്കുമ്പോള്‍ തോല്‍വി: പ്രധാനമന്ത്രിക്കെതിരെ ശശി തരൂര്‍

'പറയുന്നതൊന്ന്, പ്രവർത്തിക്കുന്നത് വേറൊന്ന്': പ്രധാനമന്ത്രിയെ പരിഹസിച്ച് ശശി തരൂർ

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസംഗ വൈദഗ്ധ്യം ശ്രദ്ധേയമാണെന്നും എന്നാൽ വാക്ചാതുര്യവും നിർവഹണവും തമ്മിൽ ബന്ധമില്ലെന്നും കോൺഗ്രസ് എംപി ശശി തരൂർ. പറയുന്നതല്ല പ്രവർത്തിക്കുന്നതെന്നാണ് അദ്ദേഹം വിമർശിച്ചത്. കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള നോമിനേഷൻ സമർപ്പിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തെരഞ്ഞെടുപ്പിൽ വിജയിച്ചാൽ എന്തുചെയ്യും? മുന്നിലുള്ള വെല്ലുവിളികൾ എന്തൊക്കെ എന്നുള്ള മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു തരൂർ. കോൺഗ്രസിന്റെ ഏറ്റവും വലിയ എതിരാളിയായതിനാൽ ആണ് പ്രധാനമന്ത്രി മോദിയെ ഈ ചോദ്യങ്ങളിലേക്ക് കൊണ്ടുവന്നതെന്നും അദ്ദേഹം പറഞ്ഞു.

‘അദ്ദേഹത്തിന്റെ (പിഎം മോദിയുടെ) പ്രസംഗം തികച്ചും ശ്രദ്ധേയവും ആകർഷകവുമാണെന്ന് ഞാൻ കരുതുന്നു. നമ്മുടെ രാജ്യം കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും മികച്ച ഹിന്ദി പ്രഭാഷകൻ അദ്ദേഹമായിരിക്കും, [അടൽ ബിഹാരി] വാജ്‌പേയിക്ക് ആ പ്രശസ്തി ഉണ്ടായിരുന്നുവെന്ന് ആരെങ്കിലും വാദിച്ചാലും, മിസ്റ്റർ മോദിയാണെന്ന് ഞാൻ പറയും. അദ്ദേഹം കൂടുതൽ നാടകീയനും കൂടുതൽ കാര്യക്ഷമനുമാണ്. മോദിയുടെ ബലഹീനത എന്ന്ത പറയുന്നത്, അദ്ദേഹം ആളുകളോട് പറയുന്നതും അവ നടപ്പിലാക്കുന്നതും തമ്മിലുള്ള ബദ്ധമില്ലായ്മയാണ്. നിങ്ങൾ മികച്ച പ്രസംഗങ്ങൾ നടത്തുന്നു, അതിൽ നിങ്ങൾ പ്രശ്‌നങ്ങൾ കണ്ടെത്തുകയും പരിഹാരങ്ങൾ നിർദ്ദേശിക്കുകയും ചെയ്യുന്നു. എന്നാൽ, ഭൂമിയിൽ നിങ്ങൾക്ക് ഒരു ദുരന്തമുണ്ട്. നോട്ട് നിരോധനം അതിന്റെ മികച്ച ഉദാഹരണമാണ്’, തരൂർ പറഞ്ഞു.

കോൺഗ്രസിന്റെ ആഭ്യന്തര തിരഞ്ഞെടുപ്പിൽ പാർട്ടി സഹപ്രവർത്തകനായ മല്ലികാർജുൻ ഖാർഗെയെ ആണ് തരൂർ നേരിടുന്നത്. ഈ മത്സരം ‘സൗഹൃദ’ പൂർവ്വമായിരിക്കുമെന്നും എതിരാളികൾ തമ്മിലുള്ള പോരാട്ടമല്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, രാജ്ഘട്ടിലെത്തി മഹാത്മാഗാന്ധി, രാജീവ് ഗാന്ധി എന്നിവര്‍ക്ക് പ്രണാമം അര്‍പ്പിച്ച ശേഷമാണ് തരൂർ പത്രിക നൽകിയത്. സ്ഥാനാർഥിത്വം ലക്ഷക്കണക്കിന് കോൺഗ്രസ് പ്രവർത്തകരുടെ വികാരമാണെന്നും ഖാർഗെയുടെ സ്ഥാനാർഥിത്വത്തെ സ്വാഗതം ചെയ്യുന്നുവെന്നും തരൂർ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button