Latest NewsKeralaNews

പോപ്പുലര്‍ ഫ്രണ്ട് നിരോധനത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് കര്‍ശന നിര്‍ദ്ദേശവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്ത്

പോപ്പുലര്‍ ഫ്രണ്ട് നിരോധനം, തിടുക്കപ്പെട്ട് നടപടി വേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദ്ദേശം

തിരുവനന്തപുരം: പോപ്പുലര്‍ ഫ്രണ്ട് നിരോധനത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കി മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്ത്. ഇക്കാര്യത്തില്‍ നിയമപരമായ നടപടികള്‍ മാത്രം സ്വീകരിക്കണമെന്നും വീഴ്ചയുണ്ടാകരുതെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. കാര്യങ്ങള്‍ക്ക് അനാവശ്യ തിടുക്കം പാടില്ല. വര്‍ഗീയ സംഘര്‍ഷങ്ങള്‍ ഉണ്ടാകരുതെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. കളക്ടര്‍മാരുടെയും പൊലീസ് ഉദ്യോഗസ്ഥരുടെയും യോഗത്തിലാണ് മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കിയത്.

Read Also: ആലുവ പുഴയിൽ ചാടി മരിച്ച അച്ഛന്റെയും മകളുടെയും മൃതദേഹം കണ്ടെത്തി

അതിനിടെ, പോപ്പുലര്‍ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹര്‍ത്താലിനിടെയുണ്ടായ അക്രമ സംഭവങ്ങളിലുണ്ടായി ബന്ധപ്പെട്ട് സംഭവിച്ച നഷ്ടങ്ങള്‍ക്കു പരിഹാരമായി 5.20 കോടി രൂപ കെട്ടിവയ്ക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു. രണ്ടാഴ്ചയ്ക്കകം തുക കെട്ടിവെച്ചില്ലെങ്കില്‍ സ്വത്തു കണ്ടുകെട്ടുന്നതടക്കമുള്ള നടപടികളുമായി സര്‍ക്കാരിനു മുന്നോട്ടു പോകാമെന്നും കോടതി അറിയിച്ചു.

ഹര്‍ത്താല്‍ ദിന ആക്രമണവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് കൂടുതല്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ അറസ്റ്റിലായി. ഇടുക്കി നെടുങ്കണ്ടത്ത് ഇന്നലെ പ്രകടനം നടത്തിയ പ്രവര്‍ത്തകര്‍ക്കെതിരെയും പൊലീസ് കേസെടുത്തു. മലപ്പുറത്ത് പ്രകടനം നടത്തിയവര്‍ക്കെതിരെ യുഎപിഎയും ചുമത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button