KasargodNattuvarthaLatest NewsKeralaNews

ജീപ്പിൽ കുഴൽപണം കടത്താൻ ശ്രമം : ഒരാൾ പിടിയിൽ

തളിപ്പറമ്പ് സ്വദേശി ആലംകുളം അബ്‌ദുൽ സെയ്ദ് എന്ന സെയ്ദിനെയാണ് (42) പൊലീസ് പിടികൂടിയത്

കാഞ്ഞങ്ങാട്: ജീപ്പിൽ കടത്തിയ കുഴൽപണവുമായി ഒരാളെ പൊലീസ് പിടിയിൽ. തളിപ്പറമ്പ് സ്വദേശി ആലംകുളം അബ്‌ദുൽ സെയ്ദ് എന്ന സെയ്ദിനെയാണ് (42) പൊലീസ് പിടികൂടിയത്.

Read Also : തിരഞ്ഞെടുത്ത കാലയളവിലെ നിക്ഷേപങ്ങൾക്ക് ഉയർന്ന പലിശയുമായി ഈ സ്വകാര്യ ബാങ്ക്, നിരക്കുകൾ അറിയാം

കഴിഞ്ഞ ദിവസം അർധരാത്രി കാഞ്ഞങ്ങാട് പെട്രോൾ പമ്പ് പരിസരത്ത് നിന്നുമാണ് ഇയാളെ പിടികൂടിയത്. 1,23,000 രൂപ ജീപ്പിൽ നിന്ന് കണ്ടെടുത്തു. ജീപ്പിൽ ഇയാൾ തളിപ്പറമ്പ് ഭാഗത്തേക്ക് പോവുകയായിരുന്നു.

Read Also : തിരഞ്ഞെടുത്ത കാലയളവിലെ നിക്ഷേപങ്ങൾക്ക് ഉയർന്ന പലിശയുമായി ഈ സ്വകാര്യ ബാങ്ക്, നിരക്കുകൾ അറിയാം

ഇൻസ്പെക്ടർ കെ.പി. ഷൈനിന്റെ നേതൃത്വത്തിൽ എസ്.ഐ കെ. രാജീവൻ, എ.എസ്.ഐ രാമചന്ദ്രൻ ഉൾപ്പെടെ നടത്തിയ പരിശോധനയിലാണ് പണം കണ്ടെത്തിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button