Latest NewsNewsBusiness

തിരഞ്ഞെടുത്ത കാലയളവിലെ നിക്ഷേപങ്ങൾക്ക് ഉയർന്ന പലിശയുമായി ഈ സ്വകാര്യ ബാങ്ക്, നിരക്കുകൾ അറിയാം

ഇത്തവണ എൻആർഇ നിക്ഷേപങ്ങളുടെ പലിശ നിരക്കും ബാങ്ക് ഉയർത്തിയിട്ടുണ്ട്

തിരഞ്ഞെടുത്ത കാലയളവിലെ നിക്ഷേപങ്ങൾക്ക് ഉയർന്ന പലിശ വാഗ്ദാനം ചെയ്ത് പ്രമുഖ സ്വകാര്യ മേഖല ബാങ്കായ ആക്സിസ് ബാങ്ക്. രണ്ടുകോടി രൂപയോ അതിനു മുകളിലോ ഉളള നിക്ഷേപങ്ങൾക്കാണ് പലിശ നിരക്ക് ഉയർത്തിയത്. പുതുക്കിയ നിരക്കുകൾ സെപ്തംബർ 26 മുതൽ പ്രാബല്യത്തിലായി. ഒരാഴ്ചയ്ക്കിടെ രണ്ടാമത്തെ തവണയാണ് ആക്സിസ് ബാങ്ക് പലിശ നിരക്കുകൾ പരിഷ്കരിക്കുന്നത്. കൂടുതൽ വിവരങ്ങൾ അറിയാം.

7 ദിവസം മുതൽ 10 വർഷം വരെ കാലാവധിയുളള, 2 കോടി മുതൽ 50 കോടി വരെയുള്ള നിക്ഷേപങ്ങൾക്ക് 3.75 ശതമാനം മുതൽ 6.90 ശതമാനം വരെ പലിശയാണ് ബാങ്ക് വാഗ്ദാനം ചെയ്യുന്നത്. 1 വർഷം മുതൽ 10 വർഷം വരെയുള്ള നിക്ഷേപങ്ങൾക്ക് 6.90 ശതമാനമാണ് പലിശ നിരക്ക്.

Also Read: കാൽ വഴുതി വീണ്​ ഒഴുക്കില്‍പ്പെട്ട പ്ലസ് ടു വിദ്യാര്‍ത്ഥി മരിച്ചു

ഇത്തവണ എൻആർഇ നിക്ഷേപങ്ങളുടെ പലിശ നിരക്കും ബാങ്ക് ഉയർത്തിയിട്ടുണ്ട്. 2 കോടി രൂപയ്ക്ക് മുകളിലുള്ള നിക്ഷേപങ്ങൾക്കാണ് പലിശ നിരക്ക് വർദ്ധിപ്പിച്ചിരിക്കുന്നത്. 2 കോടി രൂപ മുതൽ 100 കോടി രൂപ വരെയുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് 6.90 ശതമാനം പലിശയാണ് ബാങ്ക് വാഗ്ദാനം ചെയ്യുന്നത്. കൂടാതെ, 1 വർഷം മുതൽ 3 വർഷം വരെ കാലാവധിയുടെ നിക്ഷേപങ്ങൾക്ക് 6.90 ശതമാനവും, 3 വർഷം മുതൽ 5 വർഷം വരെയുള്ള നിക്ഷേപങ്ങൾക്ക് 7.30 ശതമാനവും പലിശ ലഭിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button