ആലപ്പുഴ: പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയെ ഒരുകാലത്തും അംഗീകരിക്കാനാകില്ലെന്ന് പറഞ്ഞ എം.എ ബേബിയെ പരിഹസിച്ച് ബി.ജെ.പി വക്താവ് സന്ദീപ് വാചസ്പതി. ഉളുപ്പില്ലാതെ മലക്കം മറിയാൻ കമ്മ്യൂണിസ്റ്റുകാർക്കേ സാധിക്കുകയുള്ളൂവെന്ന് അദ്ദേഹം പറയുന്നു. തൊടുപുഴ ന്യൂമാൻ കോളേജ് അധ്യാപകനായിരുന്ന ടി ജെ ജോസഫിന്റെ കൈപ്പത്തി വെട്ടിമാറ്റിയാണ് പോപ്പുലർ ഫ്രണ്ട് അവരുടെ തനിനിറം കാണിച്ചതെന്ന് എം.എ ബേബി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കേരളത്തെ മരവിപ്പിച്ച ആസൂത്രിത തീവ്രവാദ പ്രവർത്തനം ആയിരുന്നു അതെന്ന് പറഞ്ഞ ബേബിയെ,എം അദ്ദേഹത്തിന്റെ തന്നെ പഴയ പ്രസ്താവന ഓർമിപ്പിക്കുകയാണ് സന്ദീപ് വാചസ്പതി.
എം.എ ബേബി വിദ്യാഭ്യാസ മന്ത്രി ആയിരുന്ന കാലത്താണ് പോപ്പുലർ ഫ്രണ്ട് തീവ്രവാദികൾ ജോസഫ് മാഷിന്റെ കൈ വെട്ടി മാറ്റിയത്. ഏത് രീതിയിലും അധ്യാപകന് പിന്തുണ നൽകാൻ ബാധ്യത ഉണ്ടായിരുന്ന ഇയാൾ, ഇരയാക്കപ്പെട്ട സാധുവിനെ അപഹസിച്ചത് കേരളം മറന്നിട്ടില്ലെന്ന് സന്ദീപ് ഓർമിപ്പിക്കുന്നു.. ചോദ്യപ്പേപ്പർ തയ്യാറാക്കിയ അധ്യാപകൻ ‘ മണ്ടൻ ‘ ആണെന്നായിരുന്നു ഈ മഹാൻ്റെ കണ്ടുപിടുത്തം.
സന്ദീപ് വാചസ്പതിയുടെ ഫേസ്‌ബുക്ക് പോസ്റ്റ്:
ഇത്ര ഉളുപ്പില്ലാതെ മലക്കം മറിയാൻ കമ്മ്യൂണിസ്റ്റുകൾക്കേ സാധിക്കൂ. ഈ മാന്യൻ വിദ്യാഭ്യാസ മന്ത്രിയായിരുന്ന ഗതികെട്ട കാലത്താണ് അധ്യാപകൻ്റെ കൈ പോപ്പുലർ ഫ്രണ്ട് തീവ്രവാദികൾ വെട്ടി മാറ്റിയത്. ഏത് രീതിയിലും അധ്യാപകന് പിന്തുണ നൽകാൻ ബാധ്യത ഉണ്ടായിരുന്ന ഇയാൾ, ഇരയാക്കപ്പെട്ട സാധുവിനെ അപഹസിച്ചത് കേരളം മറന്നിട്ടില്ല. ചോദ്യപ്പേപ്പർ തയ്യാറാക്കിയ അധ്യാപകൻ ‘ മണ്ടൻ ‘ ആണെന്നായിരുന്നു ഈ മഹാൻ്റെ കണ്ടുപിടുത്തം. എന്ന് മാത്രമല്ല വർഷങ്ങൾക്ക് ശേഷവും ആ നിലപാടിൽ ഉറച്ചു നിൽക്കുന്നതായി പ്രഖ്യാപിക്കുകയും ചെയ്തു. മലയാളികൾ എല്ലാവരും ‘ബേബി ‘ യാണെന്ന് മാത്രം എം. എ ബേബി കരുതരുത്. നിങ്ങളുടെ ഓരോ നിലപാടും വിലയിരുത്താൻ കഴിവുള്ള ഒരു ജനസമൂഹം ഇവിടെ വളർന്നു വന്നിട്ടുണ്ട് എന്ന് മാത്രം കരുതുക. അവരുടെ മുന്നിലേക്ക് ഇത്തരം കൂതറ പ്രസ്താവനകളുമായി വരരുത്.
Post Your Comments