Latest NewsKeralaNews

ഭാര്യയെ കുത്തിയശേഷം തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചു: ഭർത്താവ് അറസ്റ്റില്‍ 

 

കോട്ടയം: സംശയത്തിന്റെ ഭാര്യയെ കമ്പിക്ക് കുത്തിയശേഷം തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഭർത്താവ് അറസ്റ്റില്‍. കുറിച്ചി മലകുന്നം കണ്ണന്ത്ര വീട്ടിൽ ഹരിമോൻ കെ.മാധവനെയാണ് (35) ചിങ്ങവനം ഇൻസ്പെക്ടർ ടി.ആർ ജിജു അറസ്റ്റ് ചെയതത്.

ഭാര്യയെ ഇയാള്‍ നിരന്തരം ഉപദ്രവിക്കാറുണ്ടായിരുന്നതായി പോലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം രാത്രി വാക്കേറ്റത്തിനിടെയാണ് പട്ടിക കഷണം കൊണ്ട് തലയ്ക്ക് അടിച്ചത്. ഒളിവിൽ പോയ പ്രതിയെ ആലപ്പുഴയിൽനിന്നാണ് പിടികൂടിയത്.

സി.പി.ഒമാരായ സതീഷ് എസ്., സലമോൻ, മണികണ്ഠൻ, ലൂയിസ് പോൾ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. പ്രതിയെ ചങ്ങനാശ്ശേരി കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button