KannurNattuvarthaLatest NewsKeralaNews

പ്രണയം നടിച്ച് മനോവൈകല്യമുള്ള പെൺകുട്ടിയിൽനിന്നും സ്വർണവും പണവും തട്ടിയെടുത്തു : യുവാവിനെതിരെ കേസ്

പെൺകുട്ടിയുടെ പിതാവിന്‍റെ പരാതിയിൽ ബസ് കണ്ടക്ടറായ താജിറിനെതിരെയാണ് വളപട്ടണം പൊലീസ് കേസെടുത്തത്

വളപട്ടണം: പ്രണയം നടിച്ച് മനോവൈകല്യമുള്ള പെൺകുട്ടിയിൽനിന്നും സ്വർണവും പണവും തട്ടിയെടുത്ത യുവാവിനെതിരെ പൊലീസ് കേസെടുത്തു. പെൺകുട്ടിയുടെ പിതാവിന്‍റെ പരാതിയിൽ ബസ് കണ്ടക്ടറായ താജിറിനെതിരെയാണ് വളപട്ടണം പൊലീസ് കേസെടുത്തത്. പെൺകുട്ടി ക്ലാസിന് പോകുന്നതിനിടെയാണ് താജിർ പ്രണയം നടിച്ച് പരിചയം സ്ഥാപിച്ചത്.

അമ്മക്ക് സുഖമില്ലെന്നും മറ്റും പറഞ്ഞ് പെൺകുട്ടിയിൽ നിന്നും എട്ട് പവനും 5,000 രൂപയും തട്ടിയെടുക്കുകയായിരുന്നെന്ന് പരാതിയിൽ പറയുന്നു. സ്വർണാഭരണങ്ങൾ കാണാത്തതിനെ തുടർന്ന് പെൺകുട്ടിയുടെ മാതാവ് കാര്യം തിരക്കിയപ്പോഴാണ് താജിറിന് കൊടുത്തതായി പെൺകുട്ടി പറഞ്ഞത്.

Read Also : കടകൾ അടപ്പിക്കാൻ ശ്രമിച്ച പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെ അറഞ്ചം പുറഞ്ചം തല്ലി നാട്ടുകാർ

തുടർന്ന്, സ്വർണാഭരണങ്ങളും പണവും തിരിച്ചുനൽകാൻ ആവശ്യപ്പെട്ടെങ്കിലും താജിർ തയാറായില്ല. തുടർന്നാണ് പൊലീസിൽ പരാതി നൽകിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button