Latest NewsKeralaCinemaMollywoodNewsEntertainmentMovie Gossips

കൊളുന്ത് പാട്ടുമായി ഗുരു സോമസുന്ദരം: നാലാംമുറയിലെ ഗാനം ശ്രദ്ധേയമാകുന്നു

Guru Somasundaram with Kolunth Patuthu: Notably the song of the naalam mura

കൊച്ചി: ലക്കി സ്റ്റാർ എന്ന ഹിറ്റ് ചിത്രമൊരുക്കിയ ദീപു അന്തിക്കാട് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘നാലാംമുറ’. ബിജു മേനോനും ഗുരു സോമസുന്ദരവുമാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നത്. ഒക്ടോബർ 21 ന് ചിത്രം പ്രേക്ഷകർക്ക് മുന്നിലെത്തും. കഴിഞ്ഞ ദിവസം ചിത്രത്തിലെ ‘ കൊളുന്ത്’ നുളളി എന്ന് തുടങ്ങുന്ന ഗാനം പുറത്ത് വന്നിരുന്നു. തിങ്ക് മ്യൂസിക് യൂട്യൂബ് ചാനൽ വഴി പുറത്ത് വന്ന ഗാനം ബോളിവുഡ് നടി മലൈക അറോറ ഖാനാണ് സോഷ്യൽ മീഡിയയിൽ ലോഞ്ച് ചെയ്തത്.

‘കൊളുന്ത് നുള്ളി’ എന്ന ഗാനം സമൂഹ മാധ്യമങ്ങളിൽ വലിയ രീതിയിൽ ശ്രദ്ധ നേടുന്നുണ്ട്. സൂരജ് വി ദേവാണ് ചിത്രത്തിന്റെ രചന നിർവ്വഹിക്കുന്നത്. ദിവ്യ പിള്ള, ശാന്തി പ്രിയ, ഷീല എബ്രഹാം, സുരഭി സന്തോഷ്, ഷൈനി സാറ, അലൻസിയർ, പ്രശാന്ത് അലക്സാണ്ടർ എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ലക്ഷ്മി ക്രിയേഷൻസിന്റെ ബാനറിൽ കിഷോർ വാരിയത്ത് യു എസ് എ, സുധീഷ് പിള്ള, ഷിബു അന്തിക്കാട് എന്നിവർ ചേർന്നാണ് നാലാം മുറ നിർമ്മിക്കുന്നത്.

എപ്പോഴും ക്ഷീണം അനുഭവപ്പെടുന്നതിന്റെ 5 കാരണങ്ങൾ ഇവയാണ്

ലോകനാഥൻ ഛായാഗ്രഹണവും കൈലാസ് മേനോൻ സംഗീത സംവിധാനവും നിർവ്വഹിക്കുന്നു. പശ്ചാത്തല സംഗീതം- ഗോപീ സുന്ദർ. എഡിറ്റിംഗ്- ഷമീർ മുഹമ്മദ്, കലാസംവിധാനം- അപ്പുണ്ണി സാജൻ, വസ്ത്രാലങ്കാരം- നയന ശ്രീകാന്ത്, മേക്കപ്പ്- റോണക്സ് സേവ്യര്‍, ഡിജിറ്റൽ മാർക്കറ്റിംഗ്- എന്റർടെയ്ൻമെന്റ് കോർണർ, പ്രൊഡക്ഷൻ കൺട്രോളർ- ജാവേദ് ചെമ്പ്. പിആർഒ – ജിനു അനിൽകുമാർ.

shortlink

Related Articles

Post Your Comments

Related Articles


Back to top button