KollamKeralaNattuvarthaLatest NewsNews

കുവൈത്തിൽ നിന്ന് നാട്ടിലെത്തിയ ഭർത്താവ് വീട് തുറന്നപ്പോൾ കണ്ടത് തൂങ്ങി നിൽക്കുന്ന ഭാര്യയെ

കൊല്ലം: ഭർതൃവീട്ടിൽ യുവതിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. കൊല്ലം ചടയമംഗലത്താണ് സംഭവം. അടൂര്‍ പഴംകുളം സ്വദേശിനി ലക്ഷ്മി പിള്ള (24)യെ ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വിദേശത്ത് നിന്നും നാട്ടിലെത്തിയ ഭർത്താവ് ആണ് യുവതിയെ മരിച്ച നിലയിൽ ആദ്യം കണ്ടത്. ചൊവ്വാഴ്ച രാവിലെ പതിനൊന്ന് മണിയോടെയാണ് സംഭവം എല്ലാവരും അറിയുന്നത്.

കുവൈത്തിൽ നിന്നും നാട്ടിലെത്തിയ ഭർത്താവ് കണ്ടത് മുറിയിൽ തൂങ്ങി നിൽക്കുന്ന ഭാര്യയെ ആണ്. വീട്ടിൽ ആളനക്കമൊന്നും ഉണ്ടായിരുന്നില്ല. ഏറെ തവണ വിളിച്ചും ലക്ഷ്മി വാതിൽ തുറന്നില്ല. ഇതോടെ യുവതിയുടെ അമ്മയെ അടക്കം വിളിച്ച് വരുത്തിയിട്ടാണ് വാതിൽ ചവിട്ടിത്തുറന്നത്. മുറിയിൽ ഫാനിൽ തൂങ്ങിയ നിലയിൽ ലക്ഷ്മിയെ കണ്ടെത്തുകയായിരുന്നു. സംഭവത്തില്‍ ചടയമംഗലം പോലീസ് അന്വേഷണം നടത്തി വരികയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button