കണ്ണൂര്‍: ലൗ ജിഹാദില്‍ സംസ്ഥാന സര്‍ക്കാരിന്റെ നിലപാടുകളെ തള്ളി ലൗ ജിഹാദിനെതിരെ ക്യാമ്പെയ്ന്‍ സംഘടിപ്പിക്കാനൊരുങ്ങി തലശ്ശേരി അതിരൂപത. ഞായറാഴ്ചകളില്‍ കുട്ടികള്‍ക്കും മാതാപിതാക്കള്‍ക്കും ബോധവത്കരണ ക്ലാസ് നല്‍കാനാണ് അതിരൂപതയുടെ തീരുമാനം. പ്രണയം നടിച്ച് പെണ്‍കുട്ടികളെ വശത്താക്കുകയും പിന്നീട് മതപരിവര്‍ത്തനത്തിന് വിധേയരാക്കുകയും ചെയ്യുന്ന സംഭവങ്ങള്‍ വര്‍ദ്ധിച്ചുവരികയാണെന്ന് അതിരൂപത ചൂണ്ടിക്കാട്ടി. ഹിന്ദു, ക്രിസ്ത്യന്‍ മതവിഭാഗങ്ങളില്‍ ഉള്‍പ്പെട്ട പെണ്‍കുട്ടികളാണ് ഇതിന് കൂടുതല്‍ ഇരകളാവുന്നതെന്നും അതിരൂപതാ വക്താവ് പറയുന്നു. ഈ സാഹചര്യത്തിലാണ് തലശ്ശേരി അതിരൂപത ബോധവത്കരണ ക്യാമ്പെയ്ന് തുടക്കം കുറിച്ചത്.
Read Also: വിവാഹ വാഗ്ദാനം നൽകി ഒമ്പതാം ക്ലാസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമം : യുവാവ് പോക്‌സോ കേസില്‍ പിടിയില്‍
ഞായറാഴ്ചകളില്‍ പ്രാര്‍ത്ഥനയ്ക്ക് ശേഷമാകും കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും ക്ലാസ് നല്‍കുക. സ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ രക്ഷിതാക്കളും കുട്ടികളും തമ്മിലെ ആശയ വിനിമയം തുടങ്ങിയവയാണ് പ്രധാനമായും ചര്‍ച്ചാ വിഷയമാക്കുക. ഇതോടൊപ്പം ലഹരി ഉപയോഗത്തിനെതിരായ ബോധവത്കരണവും നല്‍കും.
Post Your Comments