ഇന്ത്യൻ ബൗദ്ധികലോകം കണ്ടതിൽ വെച്ച് ഏറ്റവും ഹൈ വോൾട്ടേജ് തലച്ചോറുകളിലൊന്നാണ് ഇർഫാൻ ഹബീബെന്ന് തിരിച്ചറിയാനുള്ള സാമാന്യബോധം പോലുമില്ലാത്തവരാണ് അദ്ദേഹത്തെ അടിമുടി തെറി വിളിക്കുന്നതെന്ന് എം.ജെ.ശ്രീചിത്രൻ. സോഷ്യൽ മീഡിയയിൽ ശ്രീചിത്രൻ പങ്കുവച്ച കുറിപ്പ് ശ്രദ്ധനേടുന്നു.
read also: ബാങ്ക് അധികൃതർ വീട്ടിൽ ജപ്തി നോട്ടീസ് പതിച്ചു : പിന്നാലെ വിദ്യാർത്ഥിനി ജീവനൊടുക്കി
കുറിപ്പ്
ഞാൻ ഇർഫാൻ ഹബീബിന്റെ ഗതികേടാണ് ആലോചിക്കുന്നത്.
ഇന്ത്യൻ ഉപരാഷ്ട്ര പതി സ്ഥാനത്തേക്ക് ആ മനുഷ്യന്റെ പേര് നിർദ്ദേശിക്കപ്പെട്ടിരുന്നു. എന്റെ പണി അതല്ല എന്നു പറഞ്ഞ് അയാൾ സൈക്കിൾ ചവിട്ടി അലിഗഡ് യൂണിവേഴ്സിറ്റിയിലേക്ക് പോയി.
ഇന്ത്യൻ ചരിത്രം, എന്തിന് – ഇന്ത്യൻ ബൗദ്ധികലോകം കണ്ടതിൽ വെച്ച് ഏറ്റവും ഹൈ വോൾട്ടേജ് തലച്ചോറുകളിലൊന്നാണ് ഇർഫാൻ ഹബീബെന്ന് തിരിച്ചറിയാനുള്ള സാ മാന്യബോധം പോലുമില്ലാത്ത സംഘപരിവാറുകാർ ആണ് ഇന്നത്തെ ദിവസം അദ്ദേഹത്തെ അടിമുടി തെറി വിളിക്കുന്നത്.
അവരോടൊന്നും പറയാനില്ല. വിവരം തിരിച്ചറിയാനുള്ള വിവരമുണ്ടെങ്കിൽ പിന്നെ സംഘിയാവില്ലല്ലോ.
ഇർഫാൻ ഹബീബിന്റെ മുഴുവൻ വർക്കിന്റേയും പേരുകൾ പോലും ഒരു തവണ വായിച്ചെത്തിക്കാൻ പത്തു മിനിറ്റ് സമയം വേണം. പദ്മഭൂഷൺ മുതൽ ഇന്ത്യൻ ഹിസ്റ്ററി കൗൺസിൽ പ്രസിഡണ്ട് വരെ ലഭിച്ച അം ഗീകാരങ്ങളും വഹിച്ച സ്ഥാനങ്ങളും വായി ക്കാൻ പത്തു മിനിറ്റ് വേറെ വേണം.
വേദങ്ങൾ മുതൽ ടിപ്പുസുൽത്താൻ വരെ, മുഗൾ ചരിത്രം മുതൽ പ്രാചീന – മധ്യകാല ഇന്ത്യൻ ചരിത്രം വരെ ഇർഫാൻ ഹബീബ് എഴുതിയ വായിക്കാൻ തീരുമാനിച്ചാൽ വർഷങ്ങൾ വേണം.
ആ മനുഷ്യനെയാണ് കാവികൗപീനത്തിന്റെ അലക്കു കൂലിക്ക് കിട്ടിയ റമ്പർസ്റ്റാമ്പ് പദവിയിലിരുന്ന് ഒരാൾ ഗുണ്ടയെന്നു വിളിച്ചത്. തന്നെ കൊല്ലാൻ ശ്രമിച്ചെന്നു പറയുന്നത്.
ഗാന്ധിയുടെ പ്രിയ ശിഷ്യൻ അബ്ബാസ് ത്യാബ്ജിയുടെ കൊച്ചു മകനായ ഇർഫാൻ ഹബീബിനെയാണ് ആ വാക്കും കേട്ട് ഗോഡ്സേ പക്ഷം തെറി വിളിക്കുന്നത്. ഇർഫാൻ, നിങ്ങളുടെ ഗതികേടാണ് ഇന്നെന്റെ സങ്കടം.
എം.ജെ.ശ്രീചിത്രൻ
Post Your Comments