
മാഹി: പന്തക്കലില്‍ എം.ഡി.എം.എയും കഞ്ചാവുമായി മൂന്നുപേര്‍ പിടിയില്‍. പള്ളൂര്‍ കൊയ്യോട്ടു തെരുവിലെ മുഹമ്മദ് മസീദി (27)നെയും തലശ്ശേരി ജൂബിലി റോഡിലെ എം.അല്‍ത്താഫിനെ (41) യുമാണ് പിടികൂടിയത്.
മാഹി പൊലീസ് സൂപ്രണ്ട് രാജശങ്കര്‍ വെള്ളാട്ട് രൂപവത്കരിച്ച പ്രത്യേക ടീമാണ് ശനിയാഴ്ച ഇടയില്‍പീടിക പ്രിയദര്‍ശിനി ബസ് സ്റ്റോപ്പിന് സമീപത്തുവെച്ച് രണ്ട് പേരെ പിടികൂടിയത്. പൊലീസ് സംഘത്തെ കണ്ട് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച ഇവരെ ഏറെ ശ്രമപ്പെട്ടാണ് പിടികൂടിയത്.
Read Also : പ്രമേഹ രോഗികൾ സീതപ്പഴം കഴിക്കൂ, ഗുണങ്ങൾ ഇതാണ്
പ്രതികളില്‍ നിന്ന് 0.380 ഗ്രാം എം.ഡി.എം.എയും 40 ഗ്രാം കഞ്ചാവും പിടിച്ചെടുത്തിട്ടുണ്ട്. തുടര്‍ന്ന്, നടന്ന ചോദ്യം ചെയ്യലില്‍ പ്രതികളില്‍ നിന്ന് കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ അന്വേഷണ സംഘം മംഗലാപുരത്തുള്ള ഇവരുടെ രഹസ്യ വില്‍പനകേന്ദ്രമായ കങ്കനാടി വലന്‍സിയയിലെ താമസസ്ഥലത്ത് നിന്നുമാണ് തളിപ്പറമ്പ് പന്നിയൂര്‍ സ്വദേശി മുഹമ്മദ് ഫര്‍ദീസിനെ (21) കസ്റ്റഡിയിലെടുത്തത്. പ്രതികളെ കോടതിയിൽ ഹാജരാക്കി.
Post Your Comments