
പാലക്കാട്: ആര്‍എസ്‌എസ് നേതാവ് ശ്രീനിവാസനെ കൊലപ്പെടുത്തിയ സംഭവത്തിൽ പോപ്പുലര്‍ ഫ്രണ്ട് പാലക്കാട് ജില്ലാ സെക്രട്ടറി അറസ്റ്റില്‍. ജില്ലാ സെക്രട്ടറി അബൂബര്‍ സിദ്ദിഖാണ് പിടിയിലായത്. ഇയാളെ പട്ടാമ്പിയിലെ വീട്ടില്‍ നിന്നാണ് അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം 27 ആയി.
read also: നിയമിച്ചവരെ പ്രീതിപ്പെടുത്താനാണ് ഗവർണർ ശ്രമിക്കുന്നത്: എ വിജയരാഘവൻ
ശ്രീനിവാസന്‍ കൊലക്കേസിലെ 38മത്തെ പ്രതിയായ സിറാജുദീനെ മലപ്പുറത്ത് നിന്നും പ്രത്യേക അന്വേഷണ സംഘം കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. ശ്രീനിവാസനെ കൊല ചെയ്യുന്നതിന് ഒരു മണിക്കൂര്‍ മുമ്പ് പാലക്കാട് ജില്ലാ ആശുപത്രിയില്‍ വെച്ചു നടത്തിയ ഗൂഢാലോചനയിൽ ഇയാള്‍ പങ്കെടുത്തിരുന്നുവെന്നാണ് പൊലീസ് നിഗമനം.
മലപ്പുറത്തെ 12 ആര്‍എസ്‌എസ് ബിജെപി നേതാക്കളുടെ പേരും ഫോട്ടോയും ഇയാളില്‍ നിന്ന് കണ്ടെടുത്തിരുന്നു. കൈവെട്ട് കേസിലും കൊല്ലപ്പെട്ട മറ്റൊരു ആര്‍എസ് എസ് നേതാവ് സഞ്ജിത്തിന്റെ കേസിലും ഇയാള്‍ക്ക് പങ്കുണ്ടെന്ന് സൂചനയുണ്ട്.
Post Your Comments