KeralaLatest NewsNews

നിയമിച്ചവരെ പ്രീതിപ്പെടുത്താനാണ് ഗവർണർ ശ്രമിക്കുന്നത്: എ വിജയരാഘവൻ

തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ വിമർശനവുമായി സിപിഎം സിപിഎം പോളിറ്റ് ബ്യൂറോ അംഗം. നിയമിച്ചവരെ പ്രീതിപ്പെടുത്താനാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ശ്രമിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.

Read Also: ഇനിയെങ്കിലും സഖാവ് ആ വിമാനത്തില്‍ കയറി അപമാനിക്കുന്നവര്‍ക്ക് മറുപടി നല്‍കണം: ഇപി ജയരാജനോട് ഫര്‍സീന്‍ മജീദ്

ചാൻസലർ എന്ന നിലയിൽ നിർവ്വഹിക്കേണ്ടതല്ല അദ്ദേഹം നിർവ്വഹിക്കുന്നത്. തന്റെ രാഷ്ട്രീയ നിലപാടുകളുടെ പ്രചാരണ സ്ഥലമായിട്ടാണ് ഗവർണർ രാജ്ഭവനെ ഉപയോഗിക്കുന്നത്. ഭരണഘടനാപരമായ ചുമതല നിർവഹിക്കേണ്ടതിന് പകരം രാഷ്ട്രീയ പ്രചാരണം നടത്തുകയാണ് അദ്ദേഹം ചെയ്യുന്നത്. ഇന്നത്തെ വാർത്ത സമ്മേളനത്തിലൂടെ ഗവർണർ തന്റെ സംഘപരിവാർ വിധേയത്വം കൂടുതൽ വ്യക്തമാക്കുകയാണ് ചെയ്തത്. രാജ്ഭവനിൽ വച്ചുനടന്ന പത്രസമ്മേളനത്തിൽ പുറത്ത് വിട്ട ദൃശ്യങ്ങളിൽ അസാധാരണമായി ഒന്നും തന്നെ ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read Also: ഇനിയെങ്കിലും സഖാവ് ആ വിമാനത്തില്‍ കയറി അപമാനിക്കുന്നവര്‍ക്ക് മറുപടി നല്‍കണം: ഇപി ജയരാജനോട് ഫര്‍സീന്‍ മജീദ്

shortlink

Related Articles

Post Your Comments

Related Articles


Back to top button