കൊച്ചി: യുവതാരങ്ങളായ ആസിഫ് അലി, റോഷൻ മാത്യു എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി സിബി മലയിൽ സംവിധാനം ചെയ്ത രാഷ്ട്രീയ ചിത്രമാണ് ‘കൊത്ത്’. വെള്ളിയാഴ്ച തീയേറ്ററുകളിൽ റിലീസായ ചിത്രം മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്. ഇപ്പോൾ ചിത്രത്തെ ഇരുകൈയും നീട്ടി സ്വീകരിച്ചു എന്ന വാർത്തകൾക്ക് പിന്നാലെ, സംവിധായകൻ സിബി മലയിലിന് നന്ദി അറിയിച്ച് രംഗത്ത് വന്നിരിക്കുകയാണ് നടൻ ആസിഫ് അലി.
കഥാപാത്രത്തിന്റെ ഹൃദയവിചാരങ്ങൾ ഏറ്റവും മനോഹരമായ് അവതരിപ്പിക്കാൻ കഴിവുള്ള സംവിധായകനാണ് സിബിമലയിൽ എന്ന് ആസിഫ് തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി.
ആസിഫ് അലിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം;
മുഖത്ത് മേക്കപ്പ് ചെയ്യുന്ന പെൺകുട്ടികൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം
നമ്മളറിയാതെ നമ്മുടെ ജീവിതത്തിലേക്ക് വന്നുചേരുന്ന ചില അദ്ധ്യാപകരുണ്ട്… ഒരു സർവകലാശാലയിലും പഠിപ്പിക്കാത്ത ചില പാഠങ്ങൾ അവർ നമുക്ക് പറഞ്ഞു തരും… സിലബസിന് പുറത്തുള്ളതിനെ കുറിച്ച്കൂടെ സംസാരിച്ചു നമ്മെ അത്ഭുതപ്പെടുത്തും…
അങ്ങനെ ഒരു അദ്ധ്യാപകനാണ് എനിക്ക് സിബി സാർ..
സാറിനോടൊപ്പം ഞാൻ വർക്ക് ചെയ്യുന്ന നാലാമത്തെ സിനിമയാണ് “കൊത്ത് ”
സിനിമ ആസ്വാദകർ.. രാഷ്ട്രീയ നിരീക്ഷകർ.. കുടുംബ പ്രേക്ഷകർ.. യുവാക്കൾ.. അങ്ങനെ ഏവരും ഈ ചിത്രത്തെ ഇരുകൈയും നീട്ടി സ്വീകരിച്ചു എന്ന റിവ്യൂകൾ ആണ് വന്നുകൊണ്ടിരിക്കുന്നത്.
കഥാപാത്രത്തിന്റെ ഹൃദയവിചാരങ്ങൾ പ്രേക്ഷകരിലേക്ക് ഏറ്റവും മനോഹരമായ്.. കൺവിൻസിങ് ആയി, അവതരിപ്പിക്കാൻ കഴിവുള്ള സംവിധായകനാണെന്ന്, എത്രയോ എത്രയോ നല്ല ചിത്രങ്ങളിലൂടെ സിബി സാർ തെളിയിച്ചിട്ടുള്ളതാണ്…
നന്ദി സർ ഇനിയും ഒട്ടനവധി നല്ല ചിത്രങ്ങൾ ഒരുക്കാൻ സാറിനു സാധിക്കട്ടെ.. നല്ല കഥാപാത്രങ്ങൾ അവതരിപ്പിക്കാൻ എനിക്കും ഭാഗ്യമുണ്ടാവട്ടെ..
അതെന്റെ ഗുരുത്വമായി..നിറഞ്ഞ പുണ്യമായി ഞാൻ കാണും.
Post Your Comments