ഉപഭോക്താക്കൾക്ക് പുതിയ അറിയിപ്പ് നൽകി യൂണിക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ). ഉപഭോക്താക്കളുടെ ആധാർ കാർഡ് വിവരങ്ങൾ അപ്ഡേറ്റ് ചെയ്യുന്നതുമായി ബന്ധപ്പെട്ടുള്ള വിവരങ്ങളാണ് യുഐഡിഎഐ പങ്കുവെച്ചിട്ടുള്ളത്. റിപ്പോർട്ടുകൾ പ്രകാരം, 10 വർഷത്തിലൊരിക്കൽ ഉപഭോക്താക്കളുടെ ബയോമെട്രിക്സ്, ഡെമോഗ്രഫിക്സ് തുടങ്ങിയ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യാനാണ് നിർദ്ദേശിച്ചിരിക്കുന്നത്. ഇത്തരം ഡാറ്റ ഉപഭോക്താക്കൾക്ക് സ്വമേധയാ അപ്ഡേറ്റ് ചെയ്യാൻ കഴിയുമെന്നും അറിയിച്ചിട്ടുണ്ട്.
നിലവിൽ, 5 വയസിനും 15 വയസിനും ഇടയിൽ പ്രായമുള്ള കുട്ടികളുടെ ആധാറുമായി ബന്ധപ്പെട്ടുള്ള വിവരങ്ങൾ നിർബന്ധമായും അപ്ഡേറ്റ് ചെയ്യേണ്ടതുണ്ട്. പുതിയ ഉത്തരവ് പ്രാബല്യത്തിലായാൽ, പ്രായഭേദമന്യേ എല്ലാവരും ആധാർ ഡാറ്റ അപ്ഡേറ്റ് ചെയ്യണം. അതേസമയം, 70 വയസ് പിന്നിട്ടവർക്ക് വിവരങ്ങൾ പുതുക്കേണ്ട ആവശ്യമില്ലെന്ന് അറിയിച്ചിട്ടുണ്ട്. യുഐഡിഎഐയ്ക്ക് കീഴിൽ 50,000 ലധികം എൻറോൾമെന്റ് സെന്ററാണ് നിലവിലുള്ളത്. ഈ സെന്ററുകളിൽ ഉടൻ തന്നെ ഉപഭോക്താക്കളുടെ മൊബൈൽ നമ്പർ, വിലാസം തുടങ്ങിയവ അപ്ഡേറ്റ് ചെയ്യാനുള്ള പ്രവർത്തനങ്ങൾ ആരംഭിക്കും. കുട്ടികളുടെ ആധാർ എൻറോൾമെന്റ് സമയത്ത് രക്ഷകർത്താവോ ഗാർഡിയനോ നിർബന്ധമായും ഉണ്ടായിരിക്കേണ്ടതാണ്.
Also Read: ഇന്ത്യൻ വിപണി കീഴടക്കാൻ മോട്ടോറോളയുടെ ഏറ്റവും പുതിയ സ്മാർട്ട്ഫോൺ അവതരിപ്പിച്ചു, സവിശേഷതകൾ അറിയാം
Post Your Comments