KeralaLatest NewsNews

കടലിൽ പോകുന്ന മത്സ്യത്തൊഴിലാളികൾക്ക് ഇനി മുതൽ ആധാർ കാർഡ് നിർബന്ധം: മന്ത്രി സജി ചെറിയാൻ

രാജ്യസുരക്ഷയെ മുൻനിർത്തിയാണ് ഫിഷറീസ് വകുപ്പിന്റെ പുതിയ തീരുമാനം

തിരുവനന്തപുരം: കടലിൽ പോകുന്ന മത്സ്യത്തൊഴിലാളികൾക്ക് ഇനി മുതൽ ആധാർ കാർഡ് നിർബന്ധമെന്ന് ഫിഷറീസ് മന്ത്രി സജി ചെറിയാൻ അറിയിച്ചു. കടലിൽ പോകുന്ന മുഴുവൻ മത്സ്യത്തൊഴിലാളികൾക്കും ആധാർ കാർഡ് ഉണ്ടോയെന്ന് അതത് ബോട്ട് ഉടമകൾ നിർബന്ധമായും ഉറപ്പുവരുത്തേണ്ടതാണ്. നിയമലംഘനം നടത്തുന്നതായി ശ്രദ്ധയിൽപ്പെട്ടാൽ 1000 രൂപ ഈടാക്കുമെന്ന് മന്ത്രി അറിയിച്ചു. നിയമസഭയിൽ കെ.കെ രമയുടെ ചോദ്യത്തിനാണ് മന്ത്രി മറുപടി നൽകിയത്.

രാജ്യസുരക്ഷയെ മുൻനിർത്തിയാണ് ഫിഷറീസ് വകുപ്പിന്റെ പുതിയ തീരുമാനം. ഇതിനായി കേരള സമുദ്ര മത്സ്യബന്ധന നിയന്ത്രണ നിയമം ഭേദഗതി ചെയ്ത് വ്യവസ്ഥയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. വ്യാജരേഖ ഉണ്ടാക്കാനുള്ള സാധ്യത കൂടുതലായതിനാൽ, മത്സ്യത്തൊഴിലാളികൾ നിർബന്ധമായും ആധാർ കാർഡിന്റെ ഒറിജിനൽ തന്നെ കൈവശം വയ്ക്കേണ്ടതാണ്. അതേസമയം, ആധാർ കാർഡ് നഷ്ടപ്പെട്ടവർക്ക് യുഐഡിഐയുടെ വെബ്സൈറ്റിൽ നിന്ന് ഇ-ആധാർ ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാവുന്നതാണ്.

Also Read: പീഡനത്തിനിരയാക്കിയ ശേഷം ആറു വയസുകാരിയുടെ മൃതദേഹം ചാക്കിൽ കെട്ടി സൂക്ഷിച്ചു: 17-കാരൻ അറസ്റ്റിൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button