കൊല്ലം: ട്രെയിനിടിച്ച് പഞ്ചായത്തംഗം ഉൾപ്പെടെ രണ്ടു പേർ മരിച്ചു. കുന്നിക്കോട് സ്വദേശിനി സജീന, വിളക്കുടി പഞ്ചായത്തംഗം റഹിംകുട്ടി എന്നിവരാണ് മരിച്ചത്.
ആവണീശ്വരം റെയിൽവേ സ്റ്റേഷനിൽ ആണ് സംഭവം. പാളത്തിൽ നിന്നും പ്ലാറ്റ്ഫോമിലേക്ക് കയറാൻ ശ്രമിക്കുന്നതിനിടെ സജീനയെ ട്രെയിൻ ഇടിക്കുകയായിരുന്നു. സജീനയെ രക്ഷിക്കാനുള്ള ശ്രമത്തിൽ റഹിംകുട്ടിയും അപകടത്തിൽപ്പെടുകയായിരുന്നു. കൊല്ലത്തേക്കുള്ള ട്രെയിനിൽ പോകാനെത്തിയതായിരുന്നു സജീനയും റഹിംകുട്ടിയും. ഇതേ ട്രെയിൻ തന്നെയാണ് ഇവരെ ഇടിച്ചതും.
മേൽപ്പാലം അറ്റകൂറ്റപ്പണിയെ തുടർന്ന് അടച്ചിട്ടിരുന്നതിനാൽ ഇവർ പാളം കുറുകെ കടന്നാണ് രണ്ടാം നമ്പർ പ്ലാറ്റ്ഫോമിലേക്ക് എത്തിയത്. ഒന്നാം നമ്പർ പ്ലാറ്റ്ഫോമിൽ നിർത്തിയിട്ടിരുന്ന ട്രെയിനിലുള്ളിലൂടെ കടന്നായിരുന്നു പാളത്തിൽ കടന്നത്. രണ്ടാം പ്ലാറ്റ്ഫോമിലേക്ക് കയറാൻ തുടങ്ങുമ്പോൾ ട്രെയിൻ പാഞ്ഞ് എത്തുകയായിരുന്നു.
മൃതദേഹം പൊലീസ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
Post Your Comments