ഡൽഹി: ‘ചീറ്റ പദ്ധതി’യുടെ ക്രെഡിറ്റ് ഏറ്റെടുത്ത് കോൺഗ്രസ് 2008-09 ലെ മൻമോഹൻ സിങ്ങിന്റെ നേതൃത്വത്തിലുള്ള സർക്കാരാണ് ‘പ്രോജക്റ്റ് ചീറ്റ’ എന്ന നിർദ്ദേശം തയ്യാറാക്കിയതെന്നും 2010 ഏപ്രിലിൽ അന്നത്തെ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രി ജയറാം രമേശ് പദ്ധതിക്കായി ആഫ്രിക്കയിലെ ചീറ്റ ഔട്ട്‌റീച്ച് സെന്ററിൽ പോയിരുന്നുവെന്നും കോൺഗ്രസ് ട്വിറ്ററിൽ പറഞ്ഞു.
2013ൽ പദ്ധതി സുപ്രീം കോടതി റദ്ദാക്കിയെങ്കിലും 2020ൽ നിരോധനം നീക്കിയെന്നും 14 വർഷം മുമ്പ് നടത്തിയ ശ്രമങ്ങളുടെ ഫലമായാണ് ചീറ്റകൾ ഇപ്പോൾ ഇന്ത്യയിലെത്തുന്നതെന്നും കോൺഗ്രസ് പറഞ്ഞു.
‘प्रोजेक्ट चीता’ का प्रस्ताव 2008-09 में तैयार हुआ।
मनमोहन सिंह जी की सरकार ने इसे स्वीकृति दी।
अप्रैल 2010 में तत्कालीन वन एवं पर्यावरण मंत्री @Jairam_Ramesh जी अफ्रीका के चीता आउट रीच सेंटर गए।
2013 में सुप्रीम कोर्ट ने प्रोजेक्ट पर रोक लगाई, 2020 में रोक हटी।
अब चीते आएंगे pic.twitter.com/W1oBZ950Pz
— Congress (@INCIndia) September 16, 2022
സൂചികകൾ ദുർബലം, നഷ്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി
അതേസമയം, ലോകത്തിലെ ഏറ്റവും വലിയ വന്യജീവി ട്രാൻസ്‌ലോക്കേഷൻ പദ്ധതികളിലൊന്നായ നമ്പിയിലെ സവന്നകളിൽ നിന്ന് എത്തിച്ച എട്ട് ചീറ്റകളെ ഗ്വാളിയോറിലെ സിയോപൂരിലെ കുന്നോ നാഷണൽ പാർക്കിലേക്ക് തുറന്നുവിടും.
ഒരു പ്രത്യേക കസ്റ്റമൈസ്ഡ് ബി 747 ജംബോ ജെറ്റ് ചീറ്റകളെ ഗ്വാളിയോറിലേക്ക് കൊണ്ടുപോകും. അവിടെ നിന്ന് ഇന്ത്യൻ എയർഫോഴ്‌സിന്റെ ചിനൂക്ക് ഹെലികോപ്റ്ററുകളിലാണ് കുന്നോ നാഷണൽ പാർക്കിലേക്ക് കൊണ്ടുവരുന്നത്.
Post Your Comments