ThiruvananthapuramKeralaNattuvarthaLatest NewsNews

തെരുവ് നായകളെ കൊല്ലുന്നവര്‍ക്കെതിരെ കാപ്പ ചുമത്തണം: ചർച്ചയായി മനേകാ ഗാന്ധിയുടെ മുന്‍ പ്രസ്താവന

തിരുവനന്തപുരം: സംസ്ഥാനത്ത് തെരുവ് നായ ശല്യം രൂക്ഷമായിരിക്കുകയാണ്. ദിവസേന നിരവധിപ്പേരാണ് തെരുവ് നായ്ക്കളുടെ ആക്രമണത്തിന് ഇരയാകുന്നത്. തുടർന്ന് സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിൽ ആളുകൾ തെരുവ് നായ്ക്കളെ കൂട്ടത്തോടെ കൊലപ്പെടുത്തിയതായും വാർത്തകൾ ഉയർന്നിരുന്നു. ഇതിനെതിരെ മൃഗ സ്നേഹികൾ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.

ഈയവസരത്തില്‍ തെരുവ് നായ്ക്കളെ കൊല്ലുന്നതിനെതിരെ ശക്തമായ നിലപാട് സ്വീകരിച്ച മനേകാ ഗാന്ധിയുടെ ഒരു പഴയ പ്രസ്താവന ചർച്ചയാകുകയാണ്. തെരുവ് നായക്കളെ കൊല്ലുവര്‍ക്കെതിരെ കാപ്പ ചുമത്തണമെന്ന മനേകാ ഗാന്ധിയുടെ മുന്‍ പ്രസ്താവനയാണ് വീണ്ടും ചര്‍ച്ചയാകുന്നത്.

കേരളത്തില്‍ പകര്‍ച്ച പനി പടര്‍ന്നുപിടിക്കുന്നു

തെരുവ് നായ പ്രശ്നത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇടപെട്ടില്ലെങ്കില്‍ നായകളെ കൊല്ലുന്ന പ്രവണത തുടരുമെന്നും കേരളത്തില്‍ തെരുവ് നായ്ക്കളെ തുടര്‍ച്ചയായി കൊല്ലുന്നവര്‍ക്കും കൊല്ലാന്‍ പ്രേരണ നല്കുന്നവര്‍ക്കുമെതിരെ കാപ്പ ചുമത്താന്‍ ഡി.ജി.പി തയ്യാറാകണമെന്നും 2016ല്‍ മനേക ഗാന്ധി ആവശ്യപ്പെട്ടിരുന്നു. ഇത്തരക്കാരെ ഗുണ്ടാ നിയമപ്രകാരം സ്ഥിരം കുറ്റവാളികളായി നേരിടണമെന്നും അവർ ആവശ്യപ്പെട്ടു.

‘തെരുവ് നായകളെ കൊല്ലരുതെന്ന നിയമം തുടര്‍ച്ചയായി ലംഘിക്കുന്നവര്‍ക്കെതിരെ ഡിജി.പി നടപടിയെടുക്കണം. ഇത് 50 രൂപ ഫൈന്‍ മാത്രമുള്ള ശിക്ഷയാണെന്നതല്ല വിഷയം. നിങ്ങള്‍ കുറ്റം സമ്മതിച്ചു എന്നതാണ്. നിങ്ങള്‍ അഞ്ചുതവണ കുറ്റവാളിയെന്ന് വിധിക്കപ്പെട്ട വ്യക്തിയാണെങ്കില്‍ കാപ്പ ചുമത്തേണ്ടതാണ്. സ്ഥിരം കുറ്റവാളിയാണെങ്കില്‍ കാപ്പ ബാധകമാണ്. നായകളെ കൊല്ലുന്നവര്‍ കേരളത്തിന് അപകടമാണ്. ഇന്ന് നായ്ക്കളാകും. നാളെ കന്നുകാലികളാകും, പിന്നീട് സ്ത്രീകളും കുട്ടികളുമാകും. ഇവര്‍ യഥാര്‍ത്ഥത്തില്‍ ക്രിമിനലുകളാണ്,’ മനേക ഗാന്ധി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button