IdukkiLatest NewsKeralaNattuvarthaNews

സ്ത്രീധന പീഡനത്തെ തുടർന്ന് യുവതി ആത്മഹത്യ ചെയ്ത സംഭവം: ഭർത്താവ് അറസ്റ്റിൽ

ഇടുക്കി: സ്ത്രീധന പീഡനത്തെ തുടർന്ന് യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. വളകോട്ടിൽ ഭർതൃവീട്ടിൽ ഇരുപത്തിയെട്ടുകാരി ആത്മഹത്യ ചെയ്ത കേസിൽ വളകോട് പുത്തൻ വീട്ടിൽ ജോബിഷിനെയാണ് പീരുമേട് ഡി.വൈ.എസ്.പി അറസ്റ്റു ചെയ്തത്. സ്ത്രീധന പീഡനത്തെ തുടർന്നാണ് ആത്മഹത്യയെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് അറസ്റ്റ്. ഇതേ ആവശ്യം ഉന്നയിച്ച് ജോബീഷിൻറെ അച്ഛൻ ശശിയും അമ്മ കുഞ്ഞമ്മയും ഷീജയെ മാനസികമായും പീഡിപ്പിച്ചിരുന്നു. കേസിൽ ജോബീഷിൻറെ മാതാപിതാക്കളെയും പ്രതി ചേ‍ർത്തിട്ടുണ്ട്. വിശദമായ അന്വേഷണത്തിന് ശേഷം ഇവരെയും അറസ്റ്റ് ചെയ്യും.

വെള്ളിയാഴ്ചയാണ് ഏലപ്പാറ ഹെലിബറിയ സ്വദേശി എം.കെ. ഷീജ ഭ‍ര്‍ത്താവിൻറെ വീട്ടിൽ ആത്മഹത്യ ചെയ്തത്. സ്ത്രീധന ബാക്കിയെച്ചൊല്ലി ഭർത്താവ് ജോബീഷും മാതാപിതാക്കളും പീഡിപ്പിച്ചതാണ് അത്മഹത്യക്ക് കാരണമെന്ന് കാണിച്ച് ,ഷീജയുടെ വീട്ടുകാ‍ർ ഉപ്പുതറ പൊലീസിൽ പരാതി നൽകിയിരുന്നു. അന്വേഷണത്തിൽ പരാതി വാസ്തവമാണെന്ന് കണ്ടെത്തിയതിനെ തുട‍ര്‍ന്ന് പീരുമേട് ഡി.വൈ.എസ്.പി അന്വേഷണം ഏറ്റെടുത്തു. ഷീജയുടെ വീട്ടുകാരുടെ മൊഴികൾ രേഖപ്പെടുത്തി ശേഷം ജോബിഷിനെ ചോദ്യം ചെയ്തു. തുട‍ർന്ന് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

ശബരിമല തീർത്ഥാടനം: ഒരുക്കങ്ങൾ വിലയിരുത്താൻ ഉന്നതല യോഗം ചേർന്നു

സ്ത്രീധന ബാക്കിയെച്ചൊല്ലി പലതവണ ജോബീഷ് ഷീജയെ മർദ്ദിച്ചതായും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഷീജയുടെ സ്വർണ്ണത്തിൽ ഒരു ഭാഗം ഉപ്പുതറയിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ ജോബീഷ് പണയം വെച്ചിരുന്നു. ഇത് പൊലീസ് കണ്ടെടുത്തിട്ടുണ്ട്. പത്തു മാസം മുമ്പായിരുന്നു ജോബീഷിൻറെയും ഷീജയുടെ വിവാഹം.

സുഹൃത്തുക്കൾക്കൊപ്പം മദ്യപിച്ച് കറങ്ങി നടക്കുന്ന ജോബീഷ് രാത്രി വീട്ടിലെത്തുമ്പോൾ ഷീജയെ ശാരീരികമായി ഉപദ്രവിക്കുന്നത് പതിവായിരുന്നു. ഇതേ തുടര്‍ന്ന് മകളെ വീട്ടിലേക്ക് വിളിച്ചു വരുത്തിയിരുന്നു. ഒരു മാസത്തിന് ശേഷം ജോബീഷ് ഷീജയെ തിരികെ വിളിച്ചുകൊണ്ട് പോയിരുന്നു . ഇതിന് ശേഷമാണ് ഷീജ ആത്മഹത്യ ചെയ്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button