നോയിഡ: കൂലി നല്‍കാത്തതിന്റെ പേരില്‍ മുതലാളിയുടെ ബെന്‍സ് കത്തിച്ച് യുവാവ്. നോയിഡ് സെക്ടര്‍ 45ല്‍ കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. ഇതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ, രണ്‍വീര്‍ എന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ബെന്‍സ് ഉടമയുടെ വീട്ടില്‍ ടൈല്‍ ജോലി ചെയ്ത രണ്‍വീറിന് രണ്ട് ലക്ഷത്തോളം രൂപ വേതനയിനത്തില്‍ ഉടമ നല്‍കാനുണ്ടായിരുന്നു. പണം ചോദിച്ച് മാസങ്ങളോളം നടത്തിയെങ്കിലും തുക നല്‍കാന്‍ ഉടമ തയ്യാറായില്ല. ഇതിൽ പ്രകോപിതനായ രണ്‍വീര്‍ ബെന്‍സിന് തീയിടുകയായിരുന്നു.
#Noida मिस्त्री ने दिखाया बदला लेने की परम्परा है उसके यहाँ
मिस्त्री ने मर्सिडीज कार में आग लगा दी।
कार मालिक ने अपने घर में टाइल्स लगवाए लेकिन पैसे पूरे नहीं दिए थे।
मिस्त्री ज़रूर पूर्वांचल का होगा !#ViralVideo @Uppolice #UttarPradesh @myogiadityanath @PankajSinghBJP pic.twitter.com/nkX0PB4t4O
— Aviral Singh (@aviralsingh7777) September 14, 2022
ഞായറാഴ്ച ഉടമയുടെ വീട്ടിലെത്തിയ രണ്‍വീര്‍ പെട്രോള്‍ ഒഴിച്ച് ബെന്‍സിന് തീ കൊളുത്തുകയായിരുന്നു. ഹെല്‍മറ്റ് ധരിച്ച് രണ്‍വീര്‍ കാറിന് സമീപത്ത് എത്തുന്നതും തീയിട്ട ശേഷം തിരികെ പോകുന്നതും സിസി ടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. ഇതിന് പിന്നാലെ ഉടമ പരാതിയുമായി പൊലീസിനെ സമീപിക്കുകയുമായിരുന്നു. തുടർന്ന്, രണ്‍വീറിനെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചതായി നോയിഡ് പൊലീസ് അറിയിച്ചു.
അതേസമയം, രണ്‍വീറിന്റെ ആരോപണങ്ങള്‍ തള്ളി ഉടമയുടെ കുടുംബം രംഗത്ത് വന്നു. 12 വര്‍ഷത്തോളമായി അറിയാവുന്ന വ്യക്തിയാണ് രണ്‍വീറെന്നും 2019-2020 കാലയളവിലാണ് രണ്‍വീര്‍ ടൈല്‍ ജോലി ചെയ്തതെന്നും കുടുംബം വ്യക്തമാക്കി. കുടുംബത്തിലെ അംഗത്തെ പോലെയായിരുന്നു ഇയാളെ കണ്ടിരുന്നതെന്നും കോവിഡ് സമയത്ത് തന്നെ രൺവീറിന്റെ രണ്ട് ലക്ഷം രൂപ കൈമാറിയിരു എന്നും കുടുംബം വ്യക്തമാക്കി.
Post Your Comments