ഒഡീഷ: കോഹിനൂർ രത്നം ഭഗവാൻ ജഗന്നാഥന്റേതാണെന്ന് അവകാശപ്പെട്ട് ഒഡീഷയിലെ സാമൂഹിക-സാംസ്കാരിക സംഘടനയായ ശ്രീ ജഗന്നാഥ സേന രംഗത്ത്. രത്നം യു.കെയിൽ നിന്ന് ചരിത്ര പ്രസിദ്ധമായ പുരി ക്ഷേത്രത്തിലേക്ക് തിരികെ എത്തിക്കുന്നതിന് പ്രസിഡന്റ് ദ്രൗപതി മുർമുവിന്റെ ഇടപെടൽ ആവശ്യപ്പെട്ട് ജഗന്നാഥ സേന കത്തെഴുതി.
എലിസബത്ത് രാജ്ഞിയുടെ മരണത്തെത്തുടർന്ന്, കീഴ്വഴക്കം അനുസരിച്ച് കോഹിനൂർ രത്നം, മകൻ ചാൾസ് രാജകുമാരന്റെ ഭാര്യ കോൺവാൾ ഡച്ചസ് ഓഫ് കോൺവാൾ കാമിലയ്ക്ക് നൽകും.
അതേസമയം, കോഹിനൂർ രത്നം തിരികെ കൊണ്ടുവരുന്നതിനുള്ള നടപടികൾ സുഗമമാക്കുന്നതിനായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് പുരി ആസ്ഥാനമായുള്ള സംഘടനയായ ശ്രീ ജഗന്നാഥ സേന രാഷ്ട്രപതിക്ക് ഒരു മെമ്മോറാണ്ടം സമർപ്പിക്കുകയായിരുന്നു.
കനത്ത മൂടൽമഞ്ഞ്: വാഹനം ഓടിക്കുമ്പോൾ ഡ്രൈവർമാർ ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശം നൽകി യുഎഇ
‘മഹാരാജ രഞ്ജിത് സിംഗ് അത് തന്റെ ഇഷ്ടപ്രകാരം ജഗന്നാഥ ദൈവത്തിന് ദാനം ചെയ്ത കോഹിനൂർ രത്നം ശ്രീ ജഗന്നാഥ ഭഗവാന്റേതാണ്. അത് ഇപ്പോൾ ഇംഗ്ലണ്ട് രാജ്ഞിയുടെ പക്കലാണ്. ഇത് ഇന്ത്യയിലെത്തിക്കാനുള്ള നടപടികൾ സ്വീകരിക്കാൻ നമ്മുടെ പ്രസിഡന്റിനോട് അഭ്യർത്ഥിക്കുന്നു,’ സേന കൺവീനർ പ്രിയ ദർശൻ പട്‌നായിക് പ്രസിഡന്റിന് സമർപ്പിച്ച മെമ്മോറാണ്ടത്തിൽ പറഞ്ഞു.
പഞ്ചാബിലെ മഹാരാജാവായ രഞ്ജിത് സിംഗ് അഫ്ഗാനിസ്ഥാനിലെ നാദിർഷായ്‌ക്കെതിരായ യുദ്ധത്തിൽ വിജയിച്ചതിന് ശേഷം പുരി ജഗന്നാഥന് രത്നം ദാനം ചെയ്തതായി പട്‌നായിക് അവകാശപ്പെട്ടു.
ഇതുമായി ബന്ധപ്പെട്ട് താൻ രാജ്ഞിക്ക് അയച്ച കത്തിന് 2016 ഒക്ടോബർ 19 ന് ബക്കിംഗ്ഹാം കൊട്ടാരത്തിൽ നിന്ന് തനിക്ക് ഒരു മറുപടി ലഭിച്ചെന്നും ആ കത്തിന്റെ പകർപ്പ് രാഷ്ട്രപതിക്കുള്ള മെമ്മോറാണ്ടത്തോടൊപ്പം ചേർത്തിട്ടുണ്ടെന്നും ചരിത്രകാരനും ഗവേഷകനുമായ അനിൽ ധീർ വ്യക്തമാക്കി. അതേസമയം, ആറ് വർഷമായി ഈ വിഷയത്തിൽ മൗനം പാലിച്ചത് എന്തുകൊണ്ടെന്ന് ചോദ്യത്തിന്, തനിക്ക് ഇംഗ്ലണ്ട് സന്ദർശിക്കാൻ വിസ നിഷേധിച്ചതിനാൽ യു.കെ സർക്കാരുമായി വിഷയം കൂടുതൽ ചർച്ച ചെയ്യാൻ കഴിയില്ലെന്ന് അനിൽ ധീർ കൂട്ടിച്ചേർത്തു.
റെയിൽവേ സ്റ്റേഷനിൽ ചരസുമായി യുവതിയടക്കം മൂന്നുപേർ പിടിയിൽ
‘മഹാരാജ രഞ്ജിത് സിങ്ങിന്റെ മരണത്തിനു മുമ്പുള്ള വിൽപത്രം ജഗന്നാഥ ഭഗവാന് കോഹിനൂർ ദാനം ചെയ്തതായി രേഖപ്പെടുത്തിയിരുന്നു. ഈ രേഖ ഒരു ബ്രിട്ടീഷ് ആർമി ഓഫീസർ സാക്ഷ്യപ്പെടുത്തിയതാണ്, അതിന്റെ തെളിവ് ഡൽഹിയിലെ നാഷണൽ ആർക്കൈവിൽ ലഭ്യമാണ്,’ അനിൽ ധീർ പറഞ്ഞു.
അതേസമയം, 200 മില്യൺ ഡോളർ വിലമതിക്കുന്ന ഈ വജ്രം ബ്രിട്ടീഷ് ഭരണാധികാരികൾ മോഷ്ടിച്ചതോ ബലപ്രയോഗത്തിലൂടെയോ എടുത്തതല്ലെന്നും പഞ്ചാബിലെ മുൻ ഭരണാധികാരികൾ ഈസ്റ്റ് ഇന്ത്യാ കമ്പനിക്ക് നൽകിയതാണെന്നുമായിരുന്നു സുപ്രീം കോടതിയിൽ കേന്ദ്രസർക്കാരിന്റെ നിലപാട്.
Post Your Comments