ചെന്നൈ: ഗവർണർ ആർഎൻ രവി വർഗീയ വിദ്വേഷം വളർത്തുന്നുവെന്നും തമിഴ്‌നാടിന്റെ സമാധാനത്തിന് ഭീഷണിയാണെന്നും ആരോപിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ പ്രസിഡന്റ് മുർമുവിന് കത്തയച്ചു.
ഭരണഘടനയുടെ ആർട്ടിക്കിൾ 159 പ്രകാരം താൻ ചെയ്ത സത്യപ്രതിജ്ഞ ആർഎൻ രവി ലംഘിച്ചുവെന്ന് പ്രസിഡന്റ് മുർമുവിന് അയച്ച കത്തിൽ സ്റ്റാലിൻ പറഞ്ഞു. രവി വർഗീയ വിദ്വേഷം വളർത്തുകയാണെന്നും അദ്ദേഹം തമിഴ്‌നാടിന്റെ സമാധാനത്തിന് ഭീഷണിയാണെന്നും സ്റ്റാലിൻ കത്തിൽ പറയുന്നു.
പുരസ്‌കാരങ്ങൾ ഒരേസമയം ഉത്തരവാദിത്തവും അഭിമാനവും നൽകുന്നു: മന്ത്രി ആർ ബിന്ദു
ഭരണഘടനയനുസരിച്ച് ഗവർണറാണ് സംസ്ഥാനത്തലവനെങ്കിലും മുഖ്യമന്ത്രിയുടെ കൗൺസിലിന്റെ ഉപദേശം അനുസരിച്ചായിരിക്കും അദ്ദേഹം പ്രവർത്തിക്കുകയെന്ന് മുഖ്യമന്ത്രി സ്റ്റാലിൻ പറഞ്ഞു. എന്നാൽ തമിഴ്‌നാട് സർക്കാരിന്റെ നയങ്ങൾക്ക് വിരുദ്ധമായാണ് ഗവർണർ രവി പ്രവർത്തിക്കുന്നതെന്ന് സ്റ്റാലിൻ കുറ്റപ്പെടുത്തി.
മന്ത്രി വി സെന്തിൽ ബാലാജിയെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കിയ ഗവർണറുടെ നടപടിയെ തുടർന്ന് അദ്ദേഹം പിൻമാറിയ സംഭവത്തിൽ രവി തന്റെ രാഷ്ട്രീയ ചായ്‌വ് കാണിച്ചതായി മുഖ്യമന്ത്രി സ്റ്റാലിൻ കത്തിൽ പറയുന്നു. പെരുമാറ്റത്തിലൂടെയും പ്രവർത്തനത്തിലൂടെയും പക്ഷപാതപരമായി ഇടപെടുന്ന ഗവർണർ, പദവി വഹിക്കാൻ യോഗ്യനല്ലെന്ന് തെളിയിച്ചുവെന്നും രവിയെ പുറത്താക്കണമെന്നും സ്റ്റാലിൻ കത്തിൽ ആവശ്യപ്പെട്ടു.
Post Your Comments