Latest NewsUAENewsInternationalGulf

കനത്ത മൂടൽമഞ്ഞ്: വാഹനം ഓടിക്കുമ്പോൾ ഡ്രൈവർമാർ ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശം നൽകി യുഎഇ

ദുബായ്: യുഎഇയിൽ കനത്ത മൂടൽമഞ്ഞ്. വാഹനമോടിക്കുമ്പോൾ ഡ്രൈവർമാർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശം നൽകി. രാവിലെ 6.30 ന് തന്നെ ഈർപ്പം 90 ശതമാനത്തിനടുത്തെത്തിയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

Read Also: ദയവായി തെരുവ് നായകളോട് സംസാരിച്ച് കാര്യങ്ങൾ ബോധ്യപ്പെടുത്തണം, അവരെ പറഞ്ഞ് മനസിലാക്കാൻ എനിക്ക് പറ്റുമെന്ന് തോന്നുന്നില്ല

അതേസമയം, രാജ്യത്ത് ഉയർന്ന വേനൽക്കാല താപനില തുടരുകയാണ്. ചില പ്രദേശങ്ങളിൽ താപനില 45 ഡിഗ്രി സെൽഷ്യസ് വരെ ഉയരുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം പ്രവചിച്ചു. മൂടൽമഞ്ഞുള്ളപ്പോൾ ദൃശ്യപരത കുറയാനിടയുണ്ടെന്നും അതിനാൽ, ഡ്രൈവർമാർ വാഹനമോടിക്കുമ്പോൾ അതീവ ജാഗ്രത പുലർത്തണമെന്നും പോലീസ് നിർദ്ദേശിച്ചു.

ഇന്ന് പുലർച്ചെ അബുദാബി വിമാനത്താവളത്തിൽ കനത്ത മൂടൽമഞ്ഞാണ് അനുഭവപ്പെട്ടത്. കടൽ പ്രക്ഷുബ്ധമായി തുടരുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിക്കുന്നു. ഈ മാസാവസാനം വരെ ഈർപ്പമുള്ള കാലാവസ്ഥ തുടരുമെന്നും പ്രവചിക്കപ്പെടുന്നു.

Read Also: മന്ത്രിമാരുടെ വിദേശയാത്രകള്‍ ഒഴിവാക്കാനാകാത്തത് : സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button