Latest NewsIndiaNews

പ്രധാനമന്ത്രി മ്യൂസിയത്തിൽ നരേന്ദ്രമോദി ഗ്യാലറി തുറന്നു: ആദ്യ സന്ദർശകയായി രാഷ്ട്രപതി ദ്രൗപതി മുർമു

ന്യൂഡൽഹി: ഡൽഹിയിലെ പ്രധാനമന്ത്രി മ്യൂസിയത്തിൽ നരേന്ദ്രമോദി ഗ്യാലറി തുറന്നു. രാഷ്ട്രപതി ദ്രൗപദി മുർമു ആണ് മ്യൂസിയത്തിൽ ആദ്യ സന്ദർശകയായി എത്തിയത്. പ്രധാനമന്ത്രി ചെങ്കോട്ടയിൽ നടത്തിയ പ്രസംഗം മുതൽ വിദേശ സന്ദർശനങ്ങളുടെ വിശദാംശങ്ങൾ വരെ മോദി ഗ്യാലറിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 8 വിഭാഗങ്ങളിലായി മോദിയുടെ ജീവിതവും ഭരണനേട്ടങ്ങളും അത്യാധുനിക സാങ്കേതിക വിദ്യകളുടെ സഹായത്തോടെ ഗ്യാലറിയിൽ പ്രദർശിപ്പിക്കുകയും ചെയ്തിട്ടുണ്ട്. മോദി ഉപയോഗിച്ച വസ്ത്രങ്ങളും ഇവിടെ പ്രദർശിപ്പിച്ചിട്ടുണ്ട്.

ഗെയിമുകൾ വഴിയും വെർച്വൽ റിയാലിറ്റിയിലൂടെയും മോദിയുടെ വിവിധ പദ്ധതികളെക്കുറിച്ചറിയാമെന്നതാണ് ഗ്യാലറിയിലെ മറ്റൊരു സവിശേഷത. പ്രതിരോധ രംഗത്തെ നീക്കങ്ങളും സൈനിക നടപടികളും തിയേറ്ററിലിരുന്ന് കാണാനും കഴിയും. പ്രധാനമന്ത്രിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ മൻകീ ബാത്തും പരീക്ഷാ പേചർച്ചയും ഗാലറിയിലിരുന്ന് കേൾക്കുകയും ചെയ്യാം.

തേജസ് വിമാനത്തിൽ മോദി യാത്ര ചെയ്തപ്പോൾ ധരിച്ച സ്യൂട്ടും വാച്ചും ഗ്യാലറിയിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. അതേസമയം, നരേന്ദ്രമോദി ഗ്യാലറി തുറന്ന കേന്ദ്ര നടപടിക്കെതിരെ വിമർശനം ഉന്നയിച്ച് പ്രതിപക്ഷം രംഗത്തെത്തിയിട്ടുണ്ട്. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മോദിയുടെ പ്രതിച്ഛായ കൂട്ടാൻ സർക്കാർ ഫണ്ട് ദുരുപയോഗം ചെയ്യുകയാണെന്നാണ് പ്രതിപക്ഷം കുറ്റപ്പെടുത്തുന്നത്. ജീവിച്ചിരിക്കുന്ന പ്രധാനമന്ത്രിയുടെ പേരിൽ ഗ്യാലറി തുറന്നത് അല്പത്തരമാണെന്നാണ് കോൺഗ്രസ് നേതാക്കളുടെ വിമർശനം

shortlink

Related Articles

Post Your Comments

Related Articles


Back to top button