KannurKeralaNattuvarthaLatest NewsNews

കണ്ണൂരിൽ ട്രെയിനിന് നേരെ കല്ലേറ് : 12 കാരിക്ക് തലയ്ക്ക് പരിക്ക്

ഇന്നലെ വൈകുന്നേരം അഞ്ചു മണിക്ക് മംഗലാപുരം തിരുവനന്തപുരം എക്സ്പ്രസിന് നേരെയാണ് കല്ലേറുണ്ടായത്

കണ്ണൂർ: കണ്ണൂരിൽ ട്രെയിനിന് നേരെയുണ്ടായ കല്ലേറിൽ പന്ത്രണ്ട് വയസുകാരിക്ക് പരുക്കേറ്റു. മംഗലാപുരത്ത് നിന്ന് കോട്ടയത്തേക്ക് അമ്മയ്ക്കും അമ്മൂമ്മയ്ക്കും ഒപ്പം യാത്ര ചെയ്യുകയായിരുന്ന കീർത്തന എന്ന പെൺകുട്ടിക്കാണ് തലയ്ക്ക് പരിക്കേറ്റത്.

Read Also : മൂ​കാം​ബി​ക ക്ഷേ​ത്ര ദ​ർ​ശ​ന​ത്തി​നു പോ​യ യു​വ​തി​യെ ഒ​ഴു​ക്കി​ൽ പെ​ട്ട് കാ​ണാ​താ​യി

ഇന്നലെ വൈകുന്നേരം അഞ്ചു മണിക്ക് മംഗലാപുരം തിരുവനന്തപുരം എക്സ്പ്രസിന് നേരെയാണ് കല്ലേറുണ്ടായത്. എടക്കാട് സ്റ്റേഷനും കണ്ണൂരിനും ഇടയിൽ വച്ചായിരുന്നു സംഭവം.

Read Also : വീചാറ്റ് ഉപയോഗിക്കുന്നവരാണോ? സ്വകാര്യ വിവരങ്ങൾ ചൈനീസ് സെർവറിൽ സൂക്ഷിക്കാൻ സാധ്യത

S10 കോച്ചിൽ 49-ാം നമ്പർ സീറ്റിലായിരുന്നു പെൺകുട്ടി. കല്ലേറിൽ തലയ്ക്ക് പരിക്കേറ്റ പെൺകുട്ടിയ്ക്ക് ട്രെയിനിൽ വച്ചു തന്നെ യാത്രക്കാരനായ ഒരു ഡോക്ടർ ഫസ്റ്റ് എയ്ഡ് നൽകി. പിന്നീട് പെൺകുട്ടിയെ തലശ്ശേരി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സംഭവത്തിൽ, റെയിൽവേ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button