വിദേശ ഉപയോക്താക്കൾക്ക് പുതിയ മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് പ്രമുഖ ചൈനീസ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ വീചാറ്റ്. ഉപയോക്താക്കളുടെ വ്യക്തിഗത ഡാറ്റയും ബ്രൗസറിംഗ് ഹിസ്റ്ററിയും ചൈനയിലേക്ക് അയക്കുമെന്നാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഇത്തരം വിവരങ്ങൾ ചൈനീസ് സെർവറിൽ സൂക്ഷിക്കാനാണ് സാധ്യത.
ഉപയോക്താക്കൾക്ക് സെപ്തംബർ 6 മുതലാണ് ഡാറ്റ കൈമാറുന്നതുമായി ബന്ധപ്പെട്ടുള്ള സന്ദേശം ലഭിച്ചു തുടങ്ങിയത്. പ്രധാനമായും വ്യക്തിഗത വിവരങ്ങൾ, ലൈക്കുകൾ, അഭിപ്രായങ്ങൾ, ബ്രൗസിംഗ് വിവരങ്ങൾ, സെർച്ച് ഹിസ്റ്ററി, കണ്ടന്റ് അപ്‌ലോഡുകൾ തുടങ്ങിയവയാണ് കൈമാറുന്നത്.
നിരവധി ചൈനീസ് പൗരൻമാരും വിദേശ പ്രവാസികളും വീചാറ്റ് ആപ്ലിക്കേഷൻ ഉപയോഗിക്കുന്നുണ്ട്. ഇത്തരത്തിലുള്ള ഡാറ്റ കൈമാറ്റം വിദേശ ഉപയോക്താക്കളിൽ ആശങ്കകൾ സൃഷ്ടിക്കാൻ കാരണമായിട്ടുണ്ട്. വീചാറ്റിന്റെ പുതിയ നീക്കം ഒട്ടനവധി പേരെയാണ് ബാധിക്കാൻ സാധ്യത.
Post Your Comments