
കാട്ടാക്കട : മൂകാംബികയിൽ ക്ഷേത്ര ദർശനത്തിനു പോയ യുവതിയെ സൗപർണികയിലെ ഒഴുക്കിൽപ്പെട്ട് കാണാതായി. വിളപ്പിൽശാല ചൊവ്വള്ളൂർ ചക്കിട്ടപ്പാറ പൂരം നിവാസിൽ സന്ധ്യയെയാണ് കാണാതായത്.
Read Also : നിയന്ത്രണം വിട്ടെത്തിയ കാർ ഓട്ടോയും പിക്കപ്പ് വാനും ഇടിച്ചു തെറിപ്പിച്ചു
കുളിക്കാൻ ഇറങ്ങിയ മകൻ ആദിത്യൻ മുങ്ങിനിവരുന്നതിനിടെ പെട്ടെന്നുണ്ടായ മലവെള്ളപ്പാച്ചിലിൽ ഒഴുക്കിൽപ്പെട്ടു. തുടർന്ന്, മകനെ രക്ഷിക്കാനായി അച്ഛൻ മുരുകനും അമ്മ സന്ധ്യയും പുഴയിലേക്ക് ഇറങ്ങിയപ്പോഴാണ് അപകടം ഉണ്ടായത്. ആദിത്യനെയും കൊണ്ട് മുരുകൻ കുറച്ചകലെയുള്ള പാറയിൽ പിടിച്ചിരുന്നതിനാൽ അപകടത്തിൽ നിന്നും രക്ഷപ്പെട്ടു. ഇവരെ പിന്നീട് നാട്ടുകാർ ചേർന്ന് കരയ്ക്കെത്തിക്കുകയായിരുന്നു. എന്നാൽ, സന്ധ്യ ഒഴുക്കിൽപ്പെടുകയായിരുന്നു.
യുവതിയ്ക്കായി പുഴയിൽ അഗ്നിരക്ഷാ സേനയും, പൊലീസും സംയുക്തമായി തെരച്ചിൽ തുടരുകയാണ്. പ്രദേശത്ത് കനത്ത മഴ പെയ്യുകയാണ്. അതിനാൽ, രക്ഷാപ്രവർത്തനം മന്ദഗതിയിലാണ്. ബന്ധുക്കളായ 14 അംഗ സംഘത്തോടൊപ്പം തിരുവോണ ദിനം വൈകുന്നേരമാണ് സന്ധ്യ മൂകാംബിക ക്ഷേത്രത്തിലെത്തിയത്.
Post Your Comments