ചേര്‍ത്തല: വീട്ടില്‍ ചാരായം വാറ്റുന്നതിനിടയില്‍ യുവാവ് എക്സൈസ് പിടിയിൽ. ചേര്‍ത്തല തെക്ക് പഞ്ചായത്ത് 20-ാം വാര്‍ഡ് അര്‍ത്തുങ്കല്‍ ആലക്കാട്ടുശേരി രാജേഷ് (37) ആണ് പിടിയിലായത്. ചേര്‍ത്തല എക്സൈസ് ആണ് പിടികൂടിയത്. ഇവിടെ നിന്നു 14 ലിറ്റര്‍ ചാരായവും 60 ലിറ്റര്‍ കോടയും വാറ്റുപകരണങ്ങളും പിടിച്ചെടുത്തു.
ഓണം സ്പെഷല്‍ ഡ്രൈവിനോടനുബന്ധിച്ച് നടത്തിയ പരിശോധനയിലാണ് ഇയാള്‍ പിടിയിലായത്. രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ എത്തിയ എക്സൈസ് സംഘത്തെ കണ്ട് ഇയാള്‍ വളര്‍ത്തുനായയെ തുറന്നുവിട്ടു. നായയുടെ ആക്രമണത്തില്‍ എക്സൈസ് ഉദ്യോഗസ്ഥനായ പി. പ്രതീഷിന് പരിക്കേറ്റു. മറ്റ് ഉദ്യോഗസ്ഥര്‍ നായയുടെ ആക്രമണത്തില്‍ നിന്നു രക്ഷപ്പെടാനായി സമീപമുള്ള കുളത്തില്‍ ചാടുകയായിരുന്നു.
Read Also : തന്റെ ആശ്രമം കത്തിച്ചവരെ പിടികൂടാന്‍ സന്ദീപാനന്ദ ഗിരിയുടെ മണിയടിച്ച് പ്രാര്‍ത്ഥന
എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ വി.ജെ. റോയി, എന്‍. ബാബു, സി.എന്‍. ജയന്, ഡി. മായാജി, കെ.വി. സുരേഷ്, മോബി വര്‍ഗീസ്, ജി. രഞ്ജിനി എന്നിവര്‍ റെയ്ഡില്‍ പങ്കെടുത്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
Post Your Comments