തിരുവനന്തപുരം: കുണ്ടമണ്‍കടവിലെ സന്ദീപാനന്ദഗിരിയുടെ ആശ്രമം അഗ്നിക്കിരയായിട്ട് നാല് വര്‍ഷം പിന്നിട്ടു. എന്നാല്‍, ആശ്രമം കത്തിച്ചവരെ ഇതുവരെ പിടികൂടാന്‍ പോലീസിന് സാധിച്ചിട്ടില്ല. ആശ്രമം കത്തിച്ചതിന് പിന്നില്‍ സിപിഎമ്മിന്റേയും സന്ദീപാനന്ദ ഗിരിയുടേയും ഒത്തുകളിയാണെന്ന് ആരോപണം ഉയര്‍ന്നിരുന്നു. ഇപ്പോള്‍ വീണ്ടും കുണ്ടമണ്‍കടവിലെ ആശ്രമവും സന്ദീപാനന്ദ ഗിരിയും വാര്‍ത്തകളില്‍ നിറയുകയാണ്. ആശ്രമം കത്തിച്ച കേസിലെ പ്രതികളെ കണ്ടെത്താത്ത പശ്ചാത്തലത്തില്‍ അല്‍മോറ ക്ഷേത്രത്തിലെ മണിമുഴക്കി പ്രാര്‍ത്ഥിക്കുകയാണ് സന്ദീപാനന്ദ ഗിരി.
Read Also: ശാസ്താംകോട്ടയില്‍ സ്ത്രീകളെ ആക്രമിച്ച തെരുവുനായ ചത്ത നിലയിൽ
അല്‍മോറയിലെ ക്ഷേത്രത്തിലെത്തി മനസ്സുരുകി പ്രാര്‍ത്ഥിച്ചാല്‍ തെളിയിക്കപ്പെടാത്ത ഏത് കേസും തെളിയുമെന്നാണ് വിശ്വാസം. ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയ്ക്കു നേരെയുള്ള വെല്ലുവിളികൂടിയാണ് ഇത്തരത്തില്‍ മണികെട്ടിത്തൂക്കി ജനങ്ങള്‍ക്ക് പ്രാര്‍ത്ഥിക്കേണ്ടി വരുന്നതെന്ന് സന്ദീപാനന്ദ ഗിരി പറയുന്നു. തിരുവോണ നാളില്‍ പ്രാര്‍ത്ഥിച്ചാല്‍ ഫലിക്കും എന്ന കുറിപ്പോടു കൂടിയാണ് അല്‍മോറ ക്ഷേത്രത്തില്‍ നിന്നുള്ള വീഡിയോ തന്റെ ഫേസ്ബുക്ക് പേജിലൂടെ സന്ദീപാനന്ദ ഗിരി പങ്കുവെച്ചിരിക്കുന്നത്.
ആശ്രമം കത്തിച്ചവരെ കേരളാ പോലീസിന് അന്വേഷിച്ച് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ക്രൈംബ്രാഞ്ചിനും കണ്ടുപിടിക്കാന്‍ കഴിഞ്ഞില്ല. പാതിരാത്രിയുടെ മറവില്‍ ആശ്രമം കത്തിച്ച ദുഷ്ട ശക്തികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണേ ദേവി എന്നാണ് വീഡിയോയില്‍ സന്ദീപാനന്ദ ഗിരി പ്രാര്‍ത്ഥിക്കുന്നത്. പ്രാര്‍ത്ഥനയ്ക്ക് ശേഷം മൂന്ന് തവണ മണി മുഴക്കുന്നതും കാണാം. 2018 ഒക്ടോബര്‍ 27-ന് പുലര്‍ച്ചെയായിരുന്നു സംഭവം. തീ കത്തിച്ചശേഷം ആശ്രമത്തിനു മുന്നില്‍ ആദരാഞ്ജലികള്‍ എന്നെഴുതിയ റീത്തും വെച്ചിരുന്നു.
Post Your Comments