Latest NewsNewsIndia

സിനിമയില്‍ അഭിനയിക്കാന്‍ താല്‍പ്പര്യമുള്ള യുവതികളെ ഉപയോഗിച്ച് അശ്ലീല വീഡിയോ നിര്‍മ്മിച്ചു: സംവിധായകന്‍ അറസ്റ്റില്‍

കഴിഞ്ഞ ദിവസം ഇവരുടെ സ്റ്റുഡിയോ ഫ്‌ളോറിലെത്തിയപ്പോഴാണു അശ്ലീല ചിത്ര നിര്‍മ്മാണമാണ് അവിടെ നടക്കുന്നതെന്നു യുവതിക്ക് മനസിലായത്

ചെന്നൈ: സിനിമയില്‍ അഭിനയിക്കാന്‍ എത്തിയ യുവതികളെ ഉപയോഗിച്ച് അശ്ലീല വീഡിയോ നിര്‍മ്മിച്ച സംവിധായകനും സഹസംവിധായികയും അറസ്റ്റില്‍. സംവിധായകന്‍ സേലം എടപ്പാടി സ്വദേശി വേല്‍സത്തിരന്‍, സഹസംവിധായിക വിരുദുനഗര്‍ രാജപാളയം സ്വദേശിനി ജയജ്യോതി എന്നിവരാണ് അറസ്റ്റിലായത്.

Read Also: ഇസ്ലാമിനോടും വിശ്വാസത്തിനോടും ഗുഡ് ബൈ പറഞ്ഞു, പോയി പണിനോക്കാൻ പറയുന്ന കുട്ടികളുടെ എണ്ണം കൂടുകയാണ്: ജസ്‌ല

ഇരുമ്പ്പാളയം സ്വദേശിയായ യുവതി സൂറമംഗളം സ്റ്റേഷനില്‍ നല്‍കിയ പരാതിയിലാണ് ഇരുവരും അറസ്റ്റിലായത്. സഹനടിമാരെ ആവശ്യമുണ്ടന്ന സമൂഹ മാധ്യമങ്ങളിലെ പരസ്യം കണ്ടാണ് പരാതിക്കാരിയായ യുവതി തമിഴ്‌നാട്ടിലെ സേലം ട്രാഫിക് സര്‍ക്കിളിലെ സ്റ്റുഡിയോയിലെത്തിയത്. പുതിയ സിനിമ തുടങ്ങുന്നതിന്റെ ഭാഗമായി ഓഫീസ് ജോലി നല്‍കാമെന്നു സംവിധായകന്‍ പറഞ്ഞു. ഇതനുസരിച്ച് മൂന്നുമാസം ജോലി ചെയ്‌തെങ്കിലും ശമ്പളം ലഭിച്ചില്ല. കഴിഞ്ഞ ദിവസം ഇവരുടെ സ്റ്റുഡിയോ ഫ്‌ളോറിലെത്തിയപ്പോഴാണു അശ്ലീല ചിത്ര നിര്‍മ്മാണമാണ് അവിടെ നടക്കുന്നതെന്നു യുവതിക്ക് മനസിലായത്. തുടര്‍ന്നാണ് പൊലീസില്‍ പരാതി നല്‍കിയത്.

300-ലേറെ യുവതികളുടെ അശ്ലീല വീഡിയോകളാണ് ഇരുവരും ചേര്‍ന്ന് പകര്‍ത്തിയത്. റെയ്ഡില്‍ ഹാര്‍ഡ് ഡിസ്‌കുകളും ലാപ്‌ടോപ്പും സിനിമാ ചിത്രീകരണത്തിനുള്ള ക്യാമറയും പിടിച്ചെടുത്തു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button