കൊല്‍ക്കത്ത : കോവിഡ് പ്രതിസന്ധിക്കിടയില്‍ നീലച്ചിത്ര നിര്‍മ്മാണം കൊഴുക്കുന്നു. ബംഗാളില്‍ നിന്നാണ് നീലച്ചിത്ര നിര്‍മ്മാണവുമായി ബന്ധപ്പെട്ട് അറസ്റ്റ് ഉണ്ടായിരിക്കുന്നത്. യുവ മോഡലുകളെ നീലച്ചിത്രങ്ങളില്‍ അഭിനയിപ്പിച്ച ബംഗാളി നടി നന്ദിത ദത്തയും (30) കൂട്ടാളി മൈനക് ഘോഷുമാണ് പൊലീസ് പിടിയിലായിരിക്കുന്നത്. രണ്ടു യുവ മോഡലുകള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് ഇവരെ അറസ്റ്റ് ചെയ്തത്.
Read Also : പൊതുസ്ഥലത്ത് കമിതാക്കളുടെ ‘സ്‌നേഹപ്രകടനം’: നോ കിസിംഗ് സോണ്‍ എന്ന് പ്രദേശവാസികള്‍, പിന്നീട് നടന്നത്
ഒ.ടി.ടി പ്ലാറ്റ്ഫോമുകളില്‍ സോഫ്റ്റ് പോണ്‍ ചിത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട നന്ദിത ദത്ത ‘നാന്‍സി ഭാഭി’ എന്നാണ് അറിയപ്പെടുന്നത്. വീഡിയോ ചിത്രീകരിച്ച സ്ഥലങ്ങളെക്കുറിച്ചും എവിടെയാണ് വിഡിയോകള്‍ വില്‍ക്കുന്നത് എന്നതിനെക്കുറിച്ചും പരിശോധിക്കുമെന്നും ഇവര്‍ മറ്റേതെങ്കിലും പോണ്‍ റാക്കറ്റിന്റെ ഭാഗമാണോയെന്ന് അന്വേഷിക്കുമെന്നും ബിധനഗര്‍ കമ്മിഷണര്‍ അറിയിച്ചു. ഇവര്‍ക്ക് നീല ചിത്രനിര്‍മാണവുമായി ബന്ധപ്പെട്ട് മുംബൈയില്‍ അറസ്റ്റിലായ വ്യവസായി രാജ് കുന്ദ്രയുമായി ബന്ധമുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്.
Post Your Comments