KeralaLatest News

ഒടിടി പ്ലാറ്റ്ഫോമിന്റെ മറവിൽ നടന്നത് പച്ചയായ നീലച്ചിത്ര നിർമ്മാണം : പരാതിയുമായി മലപ്പുറത്ത് നിന്ന് യുവതിയും : കേസ്

കൊച്ചി: സിനിമയിൽ അഭിനയിപ്പിക്കാമെന്നു പറഞ്ഞു വിളിച്ചുവരുത്തി അശ്ലീലചിത്രത്തിൽ അഭിനയിപ്പിച്ചെന്ന പരാതിയുമായി മലപ്പുറം സ്വദേശിനി കൂടി രംഗത്ത് എത്തിയതോടെ ഒടിടി പ്ലാറ്റ്ഫോമിന്റെ മറവിൽ നടന്നത് പച്ചയായ നീല ചിത്ര നിർമ്മാണമെന്ന വിവരങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. എറണാകുളം സ്വദേശിനിയായ സംവിധായികക്കും ഒടിടി പ്ലാറ്റ്ഫോമിനുമെതിരെ ഒരു യുവാവ് പരാതിയുമായി എത്തിയതിനു പിറകെയാണ് മലപ്പുറം സ്വദേശിനി കൂടി രംഗത്ത് വന്നിരിക്കുന്നത്.

ഭീഷണിക്കു വഴങ്ങി അശ്ലീലചിത്രത്തിൽ അഭിനയിച്ചതോടെ വീട്ടിൽനിന്നു പുറത്താക്കപ്പെട്ട മലപ്പുറം സ്വദേശിനിയായ യുവതി, രണ്ടു വയസ്സുള്ള കുഞ്ഞുമായി ആഴ്ചകളായി റെയിൽവേ പ്ലാറ്റ്ഫോമുകളിൽ അന്തിയുറങ്ങുകയായിരുന്നു എന്ന മനുഷ്യ മനസാക്ഷിയെ പോലും ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്ത് വരുന്നത്. അതേസമയം, ‘അഡൽസൊള്ളി’ അശ്ലീല സിനിമയിൽ കരാറിൽ കുടുക്കി ഭീഷണിപ്പെടുത്തി അഭിനയിപ്പിച്ചെന്ന യുവാവിന്റെ പരാതിയിൽ ഒടിടി പ്ലാറ്റ്ഫോമിനും സംവിധായികയ്ക്കും എതിരെ പോലീസ് കേസ് എടുത്തു.

അശ്ലീല ചിത്രത്തിൽ അഭിനയിപ്പിച്ചെന്ന യുവാവിന്റെ പരാതിയിലാണ് പൊലീസ് കേസ് എടുത്തിരിക്കുന്നത്. ഒടിടി പ്ലാറ്റ്ഫോമായ എസ്മ, സംവിധായിക ലക്ഷ്മി ദീപ്ത എന്നിവർക്കെതിരെയാണ് കേസ് എടുത്തിരിക്കുന്നത്. താൻ അഭിനയിച്ച അശ്ലീല ചിത്രത്തിന്‍റെ റിലീസ് തടയണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരം സ്വദേശി ആദ്യം രംഗത്ത് വരുകയായിരുന്നു. തുടർന്നാണ് അതെ ചിത്രത്തിൽ അക്ഷരം പോലുമറിയാത്ത തന്നെ അഗ്രിമെന്റിൽ ഒപ്പിടുവിച്ച് കബളിപ്പിച്ച് അഭിനയിപ്പിച്ച് ചതിച്ചതായി പറഞ്ഞു യുവതി രംഗത്ത് വരുന്നത്.

യുവാവിന്റെ പരാതിയിൽ മാത്രമാണ് പോലീസ് ഇതുവരെ കേസെടുക്കാൻ തയ്യാറായത്. അതും പച്ചയായ നീല ചിത്ര നിർമ്മാണം നടന്ന ആസൂത്രിത സംഭവത്തിൽ ഗുരുതരമല്ലാത്ത വകുപ്പുകൾ ചുമത്തിയാണ് ഒടിടി പ്ലാറ്റ്ഫോമിനും സംവിധായികയ്ക്കും എതിരെ കേസ് എടുത്തിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button