മുംബൈ: നീലച്ചിത്രവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഭര്‍ത്താവ് രാജ്കുന്ദ്രയോട് ശില്‍പ്പാഷെട്ടി ചോദ്യം ചെയ്യലിനിടെ പൊട്ടിത്തെറിച്ചെന്ന് റിപ്പോര്‍ട്ട്. എല്ലാം ഉണ്ടായിട്ടും എന്തിനാണ് കുടുംബത്തിന്റെ മാനവും പണവും കളയുന്ന ഈ പണിക്ക് പോയെന്ന് കുന്ദ്രയോട് ശില്‍പ്പാഷെട്ടി ചോദിച്ചതായി ദേശീയ മാധ്യമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. എന്തിനാണ് ഞങ്ങളുടെ കുടുംബത്തെ മോശക്കാരായി ചിത്രീകരിക്കുന്നതെന്ന് അവര്‍ ചോദിച്ചുവെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
Read Also : ഓണത്തിന് മുമ്പ് വാക്സിനേഷൻ ഊർജിതമാക്കും: നിലവിൽ ഉള്ള നിയന്ത്രങ്ങൾ തുടരുമെന്ന് മുഖ്യമന്ത്രി
ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥരെ ഉദ്ധരിച്ചാണ് മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. ഈ കേസ് കൊണ്ട് കുടുംബത്തിന്റെ മാനം നഷ്ടപ്പെട്ടെന്നും വലിയ സാമ്പത്തിക നഷ്ടമുണ്ടായിക്കൊണ്ടിരിക്കുകയാണെന്നും ശില്‍പ പറഞ്ഞതായാണ് റിപ്പോര്‍ട്ട്. കരാറായ നിരവധി പ്രൊജക്ടുകളില്‍ നിന്ന് ഒഴിവായെന്നും ശില്‍പ പറഞ്ഞു. വെള്ളിയാഴ്ച കുന്ദ്രയെ വീട്ടിലെത്തിച്ച് നടത്തിയ ചോദ്യം ചെയ്യലിലാണ് ശില്‍പ്പാഷെട്ടി കുന്ദ്രയോട് ഇങ്ങനെ ചോദിച്ചത്.
ശില്‍പ കൂടി ഡയറക്ടറായ വിയാന്‍ ഇന്‍ഡസ്ട്രീസിന്റെ ഓഫീസ് പരിസരം ഹോട്ട്‌ഷോട്‌സ് ആപ്പിലേക്കുള്ള വീഡിയോകള്‍ ചിത്രീകരിക്കുന്നതിന് ഉപയോഗിച്ചിരുന്നതായുള്ള വിവരത്തിന്റെ സ്ഥിരീകരണം ആരായാനാണ് ശില്‍പ്പയുടെ മൊഴിയെടുത്തത്. എന്നാല്‍ താന്‍ നേരത്തേ തന്നെ കമ്പനിയില്‍ നിന്നും രാജി വെച്ചിരുന്നതായി താരം പറഞ്ഞു.
Post Your Comments